- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ട്രോഫി; ഇംഗ്ലണ്ട് പുറത്ത്; ത്രില്ലിങ് ജയവുമായി അഫ്ഗാന്; ഇബ്രാഹിം സദ്രാന് റെക്കോഡ്

ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ശക്തരായ ഇംഗ്ലണ്ട് പുറത്ത്. അഫ്ഗാന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് തോല്‍വി സമ്മതിക്കുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാനോട് എട്ട് റണ്‍സിന് തോറ്റതോടെയാണ് ഇംഗ്ലണ്ട് പുറത്തായത്. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംങിനെത്തിയ അഫ്ഗാന് 326 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 177 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംങില്‍ ഇംഗ്ലണ്ട് 49.5 ഓവറില്‍ 317 റണ്‍സിന് എല്ലാവരും പുറത്തായി. അസ്മത്തുല്ല ഒമര്‍സായി അഫ്ഗാനായി അഞ്ച് വിക്കറ്റ് നേടി. 120 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്.
അത്ര നല്ലതല്ലായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. 30 റണ്‍സിനിടെ ഫിലിപ് സാള്‍ട്ട് (12), ജാമി സ്മിത്ത് (9) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ബെന്‍ ഡക്കറ്റ് (38) റൂട്ട് സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഡക്കറ്റിനെ പുറത്താക്കി റാഷിദ് ഖാനാണ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ ഹാരി ബ്രൂക്ക് (25), ജോസ് ബട്ലര് (38), ലിയാം ലിവിംഗ്സ്റ്റണ് (10) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ ജോ റൂട്ടും മടങ്ങി. ഇതോടെ ഏഴിന് 287 എന്ന നിലയിലായി ഇംഗ്ലണ്ട്. 111 പന്തുകള്‍ നേരിട്ട റൂട്ട് ഒരു സിക്സും 11 ഫോറും നേടി.

റൂട്ട് പൂറത്തായ ശേഷം ജാമി ഓവര്‍ട്ടോണ്‍ (32) ജോഫ്ര ആര്‍ച്ചര്‍ (14) സഖ്യം അഫ്ഗാന് പ്രതീക്ഷ നല്കി. എന്നാല്‍ ഇരുവരും രണ്ട് ഓവറുകള്‍ക്കിടെ വീണു. ഇതോടെ ഒമ്പതിന് 313 എന്ന നിലയിലായി ഇംഗ്ലണ്ട്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 13 റണ്‍സ്. ഒമര്‍സായ് എറിഞ്ഞ ആദ്യ പന്തില്‍ ഒരു റണ്‍. രണ്ടാം പന്തിലും ഒരു റണ്‍. മൂന്നാം പന്തിലും ഇംഗ്ലണ്ട് ഒരു റണ്‍ ഓടിയെടുത്തു. നാലാം പന്തിലും സിംഗിള്‍. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് 9 റണ്‍സ്. ആദില്‍ റഷീദ് പുറത്തേക്ക്. അഫ്ഗാന് എട്ട് റണ്‍സ് ജയം.
നേരത്തെ, മോശം തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന്. 37 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. റഹ്മാനുള്ള ഗുര്‍ബാസ് അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ബൗള്‍ഡായി. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസിലെത്തിയ സെദീഖുള്ള അദലിനും (4) തിളങ്ങാനായില്ല. ആര്‍ച്ചറുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റഹ്മത് ഷായെ (4) കൂടി പുറത്താക്കി ആര്‍ച്ചര്‍ അഫ്ഗാനെ മൂന്നിന് 37 എന്ന നിലയിലേക്ക് തള്ളിവിട്ടു. പിന്നീട് ഹഷ്മതുള്ള ഷഹീദി (40) സദ്രാന് സഖ്യം 103 റണ്‍സ് കൂട്ടിചേര്‍ത്തു. ആദില്‍ റഷീദാണ് ബ്രേക്ക് ത്രൂ നല്‍കിയത്. ഷഹീദിയെ ആദില്‍ റഷീദ് ബൗള്‍ഡാക്കുകയായിരുന്നു.
തുടര്‍ന്ന് ക്രീസിലെത്തിയ അസ്മതുള്ള (41) സദ്രാന് പിന്തുണ നല്കി. 72 റണ്‍സാണ് സദ്രാനൊപ്പം ചേര്‍ന്ന് അസ്മതുള്ള അടിച്ചെടുത്തത്. ജാമി ഓവര്‍ടോണാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. അസ്മതുള്ള പുറത്ത്. പിന്നീട് ക്രീസിലെത്തിയ മുഹമ്മദ് നബിയും നിര്‍ണായക പ്രകടനം പുറത്തെടുത്തു. 24 പന്തില്‍ 40 റണ്‍സ് അടിച്ചെടുത്ത താരം സദ്രാനൊപ്പം വിലപ്പെട്ട 111 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന ഓവറില്‍ ഇരുവരും മടങ്ങി. ഗുല്‍ബാദിന്‍ നെയ്ബ് (1), റാഷിദ് ഖാന് (1) പുറത്താവാതെ നിന്നു.
146 പന്തില്‍ ആറ് സിക്സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്സ്. മാത്രമല്ല, ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു റെക്കോര്‍ഡും സദ്രാന് സ്വന്തമാക്കി. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോഡാണ് സദ്രാന്റെ പേരിലായത്.
RELATED STORIES
നിമിഷപ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്റെ ഇടപെടല്‍ നിര്‍ണായകമെന്ന്...
15 July 2025 11:35 AM GMTപേടകത്തിനു പുറത്തേക്കിറങ്ങി ശുഭാംശു ശുക്ലയും സംഘവും
15 July 2025 11:08 AM GMTപാല് വേണം, പക്ഷേ ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്ന പശുക്കളില്‍...
15 July 2025 11:07 AM GMT'ഈ ദൗത്യം വിജയം'; ആക്സിയം 4 ദൗത്യസംഘം ഭൂമിയിലേക്ക്...
15 July 2025 9:43 AM GMTഇസ് ലാമിക ഐക്യം പൂര്‍ണാര്‍ഥത്തില്‍ ഉള്കൊണ്ടാല് സയണിസ്റ്റ് ഭീകരതയെ...
15 July 2025 9:26 AM GMT11 പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
15 July 2025 9:03 AM GMT