Cricket

ഗാംഗുലിക്ക് ഐസിസിയെ നയിക്കാനുള്ള കഴിവുണ്ടെന്ന് ഡേവിഡ് ഗോവര്‍

.ഇത്തരമൊരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ രാഷ്ട്രീയ വൈദഗ്ധ്യം അത്യാവശ്യമാണ്. വിദഗ്ധനായ ഒരു രാഷ്ട്രീയക്കാരന് മാത്രം കഴിയുന്ന മികവോടെയാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നല്ല തുടക്കം കുറിച്ചത്. ഈ സ്ഥാനത്തിരിക്കണമെങ്കില്‍ നൂറു കൂട്ടം കാര്യങ്ങളില്‍ നിയന്ത്രണം ഉണ്ടാവേണ്ടതുണ്ട്. കോടികണക്കിന് ആളുകള്‍ ഏറ്റവും താല്‍പര്യത്തോടെ പിന്തുടരുന്ന ഒരു കളിയുടെ കാര്യത്തില്‍ സമ്പൂര്‍ണ ഉത്തരവാദിത്വവം ആവശ്യമാണ്. ഗാംഗുലിയുടെ മനോഭാവം വളരെ മികച്ചതാണ്. ഒരുപാട് കാര്യങ്ങളെ ഒരുമിച്ചു നിര്‍ത്താനുള്ള കഴിവ് ഗാംഗുലിക്ക് ഉണ്ട്

ഗാംഗുലിക്ക് ഐസിസിയെ നയിക്കാനുള്ള കഴിവുണ്ടെന്ന് ഡേവിഡ് ഗോവര്‍
X

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) നയിക്കാനുള്ള രാഷ്ട്രീയപരമായ കഴിവുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ ഡേവിഡ് ഗോവര്‍. ഐസിസിയെ നയിക്കുന്നതിനേക്കാള്‍ താരതമ്യേന വെല്ലുവിളി നിറഞ്ഞ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് ഗാംഗുലി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു. ഇത് ഐസിസിയെ നയിക്കാനും ഗാംഗുലിക്ക് കഴിയുമെന്നതിന്റെ തെളിവാണെന്ന് ഇന്ത്യന്‍ സ്പോര്‍ട്സ് ഫാന്‍സിന്റെ (ഐഎസ്എഫ്) കായിക ആരാധകരെ മാത്രം അടിസ്ഥാനമാക്കിയുള്ള സംരംഭമായ ഗ്ലോഫാന്‍സിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ആരാധകരുമായി നടത്തിയ പ്രത്യേക ആശയവിനിമയത്തില്‍ ഗോവര്‍ വ്യക്തമാക്കി.

ഇത്തരമൊരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ രാഷ്ട്രീയ വൈദഗ്ധ്യം അത്യാവശ്യമാണ്. വിദഗ്ധനായ ഒരു രാഷ്ട്രീയക്കാരന് മാത്രം കഴിയുന്ന മികവോടെയാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നല്ല തുടക്കം കുറിച്ചത്. ഈ സ്ഥാനത്തിരിക്കണമെങ്കില്‍ നൂറു കൂട്ടം കാര്യങ്ങളില്‍ നിയന്ത്രണം ഉണ്ടാവേണ്ടതുണ്ട്. കോടികണക്കിന് ആളുകള്‍ ഏറ്റവും താല്‍പര്യത്തോടെ പിന്തുടരുന്ന ഒരു കളിയുടെ കാര്യത്തില്‍ സമ്പൂര്‍ണ ഉത്തരവാദിത്വവം ആവശ്യമാണ്. ഗാംഗുലിയുടെ മനോഭാവം വളരെ മികച്ചതാണ്. ഒരുപാട് കാര്യങ്ങളെ ഒരുമിച്ചു നിര്‍ത്താനുള്ള കഴിവ് ഗാംഗുലിക്ക് ഉണ്ട്. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് പറയാതെ വയ്യ. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്ത് സ്വന്തം നിലപാട് ഉറപ്പിച്ചുമാണ് അദ്ദേഹം ഇതുവരെ പ്രവര്‍ത്തിച്ചത്

സത്യം പറഞ്ഞാല്‍, ബിസിസിഐയെ നയിക്കലാണ് ഏറ്റവും പ്രധാനമായ ജോലി. ഐസിസിയുടെ തലവനായിരിക്കുക എന്നത് ഒരു അംഗീകാരമാണ്. ഐസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. ബിസിസിഐ മേധാവി എന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാമെന്നും മുന്‍ ഇംഗ്ലണ്ട് താരം ചോദിച്ചു. 1984-85ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിനിടെ സുനില്‍ ഗവാസ്‌കര്‍ തന്നെ ഒരു പ്രസംഗകന്‍ എന്ന് വിളിച്ചത് ഒരു തമാശയായാണ് താന്‍ കരുതുന്നതെന്നും ഗവാസ്‌കറുമായി ഒരു വലിയ ബന്ധം താന്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഗോവര്‍ ആരാധകരോടായി പറഞ്ഞു.

Next Story

RELATED STORIES

Share it