Cricket

ട്വന്റി-20 ലോകകപ്പ് മാറ്റിവയ്ക്കുന്നത് പരിഗണനയില്‍: ബിസിസിഐ

ഒക്ടോബറില്‍ ഓസ്്‌ട്രേലിയയില്‍ ആണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുക. വേണ്ടത്ര പരിശീലനം ഇല്ലാതെ താരങ്ങളെ ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ടൂര്‍ണമെന്റിന് അയക്കില്ല.

ട്വന്റി-20 ലോകകപ്പ് മാറ്റിവയ്ക്കുന്നത് പരിഗണനയില്‍: ബിസിസിഐ
X

ന്യൂഡല്‍ഹി: കൊറോണാ വൈറസ് ബാധയില്‍ നിന്ന് ലോകം മുക്തമാവാത്തതിനാല്‍ ട്വന്റി-20 ലോകകപ്പ് മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് ബിസിസിഐ. നിലവിലെ സാഹചര്യത്തില്‍ നിശ്ചയിച്ച പ്രകാരം ടൂര്‍ണമെന്റ് നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ദുമാല്‍ പറഞ്ഞു. ഒക്ടോബറില്‍ ഓസ്്‌ട്രേലിയയില്‍ ആണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുക. വേണ്ടത്ര പരിശീലനം ഇല്ലാതെ താരങ്ങളെ ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ടൂര്‍ണമെന്റിന് അയക്കില്ല.

കൊറോണാ വൈറസ് പൂര്‍ണമായും ഭേദമാവാതെ ടീമുകളെ മല്‍സരങ്ങള്‍ക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ല. മാസങ്ങളോളം ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ എങ്ങിനെയാണ് മല്‍സരത്തിന് തയ്യാറാവുകയെന്നും അദ്ദേഹം സിഡ്‌നി മോണിങ് ഹെറാള്‍ഡിനനുവദിച്ച അഭിമുഖത്തില്‍ അറിയിച്ചു. ഐപിഎല്ലിനെ പോലെ ലോകകപ്പും ഉപേക്ഷിക്കുകയോ നീട്ടിവയ്ക്കുകയോ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it