Cricket

കോഹ്‌ലിക്ക് സെഞ്ചുറി; ഇന്ത്യയ്ക്ക് എട്ട് റണ്‍സ് ജയം

അവസാന ഓവറുകള്‍വരെ ആവേശം വിതറിയ മല്‍സരത്തില്‍ ഇന്ത്യ ആസ്‌ത്രേലിയയെ എട്ടുറണ്‍സിനാണ് തോല്‍പ്പിച്ചത്. ടോസ് നേടിയ ആസ്‌ത്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 48.2 ഓവറില്‍ 250 റണ്‍സെടുത്ത് ഇന്ത്യന്‍ നിരയില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 120 പന്തില്‍നിന്നാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്.

കോഹ്‌ലിക്ക് സെഞ്ചുറി; ഇന്ത്യയ്ക്ക് എട്ട് റണ്‍സ് ജയം
X

നാഗ്പൂര്‍: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റെക്കോഡുകള്‍ വാരിക്കൂട്ടിയ ഇന്നിങ്‌സ് (116) മികവില്‍ ആസ്‌ത്രേലിയക്കെതിരേ രണ്ടാം ഏകദിനവും ജയിച്ച് ഇന്ത്യ. അവസാന ഓവറുകള്‍വരെ ആവേശം വിതറിയ മല്‍സരത്തില്‍ ഇന്ത്യ ആസ്‌ത്രേലിയയെ എട്ടുറണ്‍സിനാണ് തോല്‍പ്പിച്ചത്. ടോസ് നേടിയ ആസ്‌ത്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 48.2 ഓവറില്‍ 250 റണ്‍സെടുത്ത് ഇന്ത്യന്‍ നിരയില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 120 പന്തില്‍നിന്നാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്. സെഞ്ചുറി നേട്ടത്തോടെ 40 സെഞ്ചുറി ക്ലബ്ബില്‍ കോഹ്‌ലി കയറി. സച്ചിന്‍ മാത്രമാണ് ഇനി കോഹ്‌ലിക്കു മുന്നിലുള്ളത്. 49 സെഞ്ചുറിയാണ് സച്ചിന്റെ നേട്ടം.

ഏകദിനത്തില്‍ 18ാം സെഞ്ചുറി നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡും കോഹ്‌ലി നേടി. ക്യാപ്റ്റന്‍മാരില്‍ റിക്കി പോണ്ടിങ്ങാണ് കോഹ്‌ലിക്കു മുന്നിലുള്ളത്. 22 സെഞ്ചുറിയാണ് പോണ്ടിങ്ങിന്റെ പേരിലുള്ളത്. കോഹ്‌ലിക്കു പുറമെ വിജയ് ശങ്കര്‍ 46 റണ്‍സെടുത്ത് മികച്ച ബാറ്റിങ് കാഴ്ചവച്ചു. രവീന്ദ്ര ജഡേജയും ശിഖര്‍ ധവാനും 21 റണ്‍സ് വീതമെടുത്ത് പുറത്തായി. ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് നേടിയ റെക്കോഡും ഇനി ക്യാപ്റ്റന്റെ പേരിലാണ്. 251 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ആസ്‌ത്രേലിയ അവസാനംവരെ പൊരുതിയാണ് തോറ്റത്. 49.3 ഓവറില്‍ 242 റണ്‍സെടുത്ത് ഏവരും പുറത്താവുകയായിരുന്നു. ഓസിസ് തുടക്കം മികച്ചതായിരുന്നു. ആരോണ്‍ ഫിഞ്ച് (37), ഉസ്മാന്‍ ഖ്വാജ (38) എന്നിവര്‍ മികച്ച തുടക്കം നല്‍കി.

എന്നാല്‍, സ്‌കോര്‍ 83ല്‍ നില്‍ക്കെ കുല്‍ദീപ് യാദവും കേദര്‍ ജാദവും ഇരുവരെയും പുറത്താക്കി. പിന്നീട് 48 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്ന പീറ്റര്‍ ഹാന്‍സ്‌കോബിനെ രവീന്ദ്ര ജഡേജ റണ്‍ൗട്ടാക്കിയതും കളിയുടെ ഗതിമാറ്റി. തുടര്‍ന്ന് അര്‍ധസെഞ്ചുറിയുമായി മുന്നേറിയ മാര്‍ക്കസ് സ്‌റ്റോനിസിനെ (52) വിജയ് ശങ്കര്‍ റണ്‍ ഔട്ടാക്കി. വിക്കറ്റ് കീപ്പര്‍ അലക്‌സ് കേരേ 22 റണ്‍സെടുത്ത് നിലയുറപ്പിച്ചപ്പോള്‍ കുല്‍ദീപ് യാദവ് തന്റെ രണ്ടാം വിക്കറ്റ് നേട്ടത്തോടെ കേരേയും പുറത്താക്കി. തുടര്‍ന്നുവന്ന വാലറ്റനിരയ്ക്കും ഓസിസിനെ രക്ഷിയ്ക്കാനായില്ല. ഇന്ത്യയ്ക്കുവേണ്ടി കുല്‍ദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി. നേരത്തെ ഓസിസിനുവേണ്ടി പാറ്റ് കുമ്മിന്‍സ് നാലുവിക്കറ്റ് നേടി. ആഡം സാംബ രണ്ടുവിക്കറ്റും നേടി.




Next Story

RELATED STORIES

Share it