Cricket

ഐസിസി റാങ്കിങ്; ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യ ഒന്നാമത്

രോഹിത് ശര്‍മ്മയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും സംയുക്ത നായകത്വത്തിന് കീഴിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.

ഐസിസി റാങ്കിങ്; ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യ ഒന്നാമത്
X


ലണ്ടന്‍: ചരിത്രത്തില്‍ ആദ്യമായി ഐസിസി റാങ്കിങില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാമത്. നേരത്തെ ട്വന്റിയിലും ഏകദിനത്തിലും ഇന്ത്യ ഒന്നാമതായിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് കീഴില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയതോടെയാണ് ടെസ്റ്റിലും ഒന്നാമതെത്തിയത്.രോഹിത് ശര്‍മ്മയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും സംയുക്ത നായകത്വത്തിന് കീഴിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.

ടെസ്റ്റിലായിരുന്നു ഇന്ത്യ രണ്ടാം റാങ്കില്‍ തുടര്‍ന്നിരുന്നത്. ഓസ്‌ട്രേലിയക്കെതിരായ ജയത്തോടെയാണ് ഇന്ത്യക്ക് മുന്നേറ്റമുണ്ടായത്. 115 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാമതുള്ള ഓസീസിന് 111 പോയിന്റും മൂന്നാമതുള്ള ഇംഗ്ലണ്ടിന് 106 പോയിന്റുമാണുള്ളത്.

ഏകദിനത്തില്‍ 267 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ട് (266), പാക്കിസ്താന്‍ (258), ദക്ഷിണാഫ്രിക്ക (256), ന്യൂസിലന്‍ഡ് (252) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. ട്വന്റി 20-യില്‍ 114 പോയിന്റുമായാണ് ഇന്ത്യ പട്ടികയുടെ തലപ്പത്തെത്തിയത്. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാക്കിസ്താന്‍ എന്നീ ടീമുകളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.




Next Story

RELATED STORIES

Share it