Cricket

ഇന്ത്യ- ശ്രീലങ്ക ഏകദിനം 15ന് കാര്യവട്ടം സ്റ്റേഡിയത്തില്‍; ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

ഇന്ത്യ- ശ്രീലങ്ക ഏകദിനം 15ന് കാര്യവട്ടം സ്റ്റേഡിയത്തില്‍; ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍
X

തിരുവനന്തപുരം: ജനുവരി 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിക്കും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി ആര്‍ അനില്‍ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിന് വേണ്ടി ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ 5,000 റണ്‍സ് നേടിയ ആദ്യ താരമായ രോഹന്‍ പ്രേമിനെ ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ആദരിക്കും.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസഡിന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ് കുമാര്‍, ട്രഷറര്‍ കെ എം അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡന്റ് പി ചന്ദ്രശേഖരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. മല്‍സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ 13ന് തിരുവനന്തപുരത്തെത്തും. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.

തലസ്ഥാനത്ത് എത്തുന്നതിന് പിന്നാലെ ഇരു ടീമുകള്‍ക്കും മൈതാനത്ത് പരിശീലനമുണ്ടാവും. ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇരുടീമുകളും 14ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. 14ന് ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാല് മണി വരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ വിവാന്തയിലുമാണ് താമസിക്കുന്നത്.

Next Story

RELATED STORIES

Share it