Cricket

രണ്ടാം ടെസ്റ്റ് ഇന്ന്; ഇന്ത്യയ്ക്ക് ജയിക്കണം; ചെന്നൈയില്‍ തീപ്പാറും

മികച്ച ഫോമിലുള്ള വാഷിങ്ടണ്‍ സുന്ദറിന്റെ സ്ഥാനമായിരിക്കും ഇതോടെ നഷ്ടമാവുക.

രണ്ടാം ടെസ്റ്റ് ഇന്ന്; ഇന്ത്യയ്ക്ക് ജയിക്കണം; ചെന്നൈയില്‍ തീപ്പാറും
X




ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ഇന്ന് ചിദംബരം സ്റ്റേഡിയത്തില്‍ തുടക്കമാവും. ആദ്യ ടെസ്റ്റില്‍ വന്‍ മാര്‍ജിനില്‍ തോറ്റ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് ജയിച്ചേ മതിയാവൂ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കണമെങ്കില്‍ ഈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കണം. സമനിലയോ തോല്‍വിയോ ഇന്ത്യയുടെ ചാംപ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തും. കൂടാതെ ഫൈനലില്‍ ഇടം നേടണമെങ്കില്‍ പരമ്പര 2-1നോ 3-1നോ ജയിക്കണം. അല്ലാത്ത പക്ഷം ഇംഗ്ലണ്ടാവും പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ന്യൂസിലന്റിന്റെ എതിരാളി. മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ താളം കണ്ടെത്താത്തതാണ് ഇന്ത്യയുടെ പ്രധാന പോരായ്മ. കൂടാതെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നില്‍ ഫോം കണ്ടെത്താത്ത ബൗളര്‍മാരും ടീമിന്റെ ക്ഷീണമാണ്.


കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി ഇന്ന് സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. സ്റ്റേഡിയത്തില്‍ 14,000 പേരെ പ്രവേശിപ്പിക്കാമെന്നാണ് ബിസിസിഐ ധാരണ.


ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്താതിനെതിരേ ബിസിസിഐ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഇന്നത്തെ അന്തിമ ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്തിയേക്കും. മികച്ച ഫോമിലുള്ള വാഷിങ്ടണ്‍ സുന്ദറിന്റെ സ്ഥാനമായിരിക്കും ഇതോടെ നഷ്ടമാവുക. പരിക്ക് മാറിയ അക്‌സര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ഈ രണ്ട് മാറ്റങ്ങള്‍ അല്ലാതെ ടീം ഇന്ത്യയില്‍ മറ്റ് മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നാണ് സൂചന. ചിദംബരം സ്റ്റേഡിയത്തിലെ പിച്ച് ഇന്ത്യക്ക് തുണയാവുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വന്‍ മാറ്റങ്ങളുമായാണ് എത്തുന്നത്. ഡോം ബീസ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജൊഫ്രാ ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ ഇന്ന് കളിക്കില്ല. പകരം മോയിന്‍ അലി, സ്റ്റുര്‍ട്ട് ബ്രോഡ്, ഒലി സ്‌റ്റോണ്‍സ്, ക്രിസ് വോക്‌സ്, ബെന്‍ ഫോക്‌സ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 9.30നാണ് മല്‍സരം അരങ്ങേറുക.






Next Story

RELATED STORIES

Share it