Cricket

ഓവലില്‍ ഇന്ത്യ 191ന് പുറത്ത്; ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം

ബുംറയ്ക്കാണ് രണ്ട് വിക്കറ്റ്.

ഓവലില്‍ ഇന്ത്യ 191ന് പുറത്ത്; ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം
X

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ 191 റണ്‍സിന് പുറത്ത്.ഓവലില്‍ നടക്കുന്ന മല്‍സരത്തിന്റെ ആദ്യ ദിനം ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും (50), ശ്രാദ്ദുല്‍ ഠാക്കൂറുമാണ് (57) മെച്ചപ്പെട്ട ബാറ്റിങ് കാഴ്ചവച്ചത്. ഠാക്കൂര്‍ 36 പന്തിലാണ് 57 റണ്‍സ് നേടിയത്. രോഹിത്ത് ശര്‍മ്മ, കെ എല്‍ രാഹുല്‍, പൂജാര, രവിന്ദ്ര ജഡേജ, രാഹനെ എന്നിവര്‍ക്കൊന്നും കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. നാല് വിക്കറ്റ് നേടിയ ക്രിസ് വോക്‌സ്, മൂന്ന് വിക്കറ്റ് നേടിയ ഒലി റോബിന്‍സണ്‍ എന്നിവരാണ് ഓവലില്‍ ഇംഗ്ലണ്ടിന് തുണയായത്.


മറുപടി ബാറ്റിങില്‍ ഇന്ത്യ തിരിച്ചടി തുടങ്ങി. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി. റോറി ബേണ്‍സ്,ഹസീബ് ഹമീദ്, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ബുംറയ്ക്കാണ് രണ്ട് വിക്കറ്റ്. ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി. ഡേവിഡ് മലാന്‍(26), ക്രെഗ് ഓവര്‍ട്ടണ്‍(1) എന്നിവരാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍.




Next Story

RELATED STORIES

Share it