Cricket

ശുഭ്മാന്‍ ഗില്ലിന് ഡബിള്‍ സെഞ്ചുറി; കിവികള്‍ക്കെതിരേ കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ

കോഹ്‌ലി എട്ടും ഇഷാന്‍ കിഷന്‍ അഞ്ചും റണ്‍സെടുത്ത് പുറത്തായി.

ശുഭ്മാന്‍ ഗില്ലിന് ഡബിള്‍ സെഞ്ചുറി; കിവികള്‍ക്കെതിരേ കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ
X




ഹൈദരാബാദ്: ന്യൂസിലന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 349 റണ്‍സാണ് നേടിയത്. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.ശുഭ്മാന്‍ ഗില്ലിന്റെ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി മികവിലാണ് ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍. 149 പന്തില്‍ നിന്നാണ് ഗില്ലിന്റെ ഡബിള്‍ സെഞ്ചുറി (208). 19 ഫോറും ഒമ്പത് സിക്‌സും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. രോഹിത്ത് ശര്‍മ്മ (34), സൂര്യ കുമാര്‍ യാദവ് (31), ഹാര്‍ദ്ദിക്ക് പാണ്ഡെ (28) എന്നിവരാണ് മറ്റ് രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍മാര്‍. കോഹ്‌ലി എട്ടും ഇഷാന്‍ കിഷന്‍ അഞ്ചും റണ്‍സെടുത്ത് പുറത്തായി.




Next Story

RELATED STORIES

Share it