Cricket

ലോകകപ്പ്; ഇന്ത്യന്‍ സെമി പ്രതീക്ഷകള്‍ക്ക് വിള്ളല്‍; ന്യൂസിലന്റിനോടും തോല്‍വി

മിച്ചലും (49), വില്ല്യംസണും (33*) ആണ് ന്യൂസിലന്റ് ജയം എളുപ്പമാക്കിയത്.

ലോകകപ്പ്; ഇന്ത്യന്‍ സെമി പ്രതീക്ഷകള്‍ക്ക് വിള്ളല്‍; ന്യൂസിലന്റിനോടും തോല്‍വി
X


ദുബയ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. നിര്‍ണ്ണായക മല്‍സരത്തില്‍ ന്യൂസിലന്റിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. തുടര്‍ച്ചയായ രണ്ട് തോല്‍വികളോടെ ഇന്ത്യയുടെ സെമി മോഹങ്ങള്‍ അസ്തമിച്ചു. നേരത്തെ ബാറ്റിങില്‍ തകര്‍ന്നതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചിരുന്നു. 111 എന്ന ചെറിയ ലക്ഷ്യം കിവികള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടുകയായിരുന്നു. 14.3 ഓവറില്‍ കിവികള്‍ അനായാസം ജയം വരിച്ചു. ഇതോടെ അടുത്ത മൂന്ന് മല്‍സരങ്ങള്‍ ജയിച്ചാലും ന്യൂസിലന്റിന്റെ ജയപരാജയങ്ങളെ പിന്‍തുടര്‍ന്നായിരിക്കും ഇന്ത്യന്‍ സെമി പ്രതീക്ഷ. മിച്ചലും (49), വില്ല്യംസണും (33*) ആണ് ന്യൂസിലന്റ് ജയം എളുപ്പമാക്കിയത്.


ഗുപ്റ്റില്‍, മിച്ചല്‍ എന്നിവരുടെ വിക്കറ്റുകളാണ് കിവികള്‍ക്ക് നഷ്ടമായത്. 20 റണ്‍സെടുത്ത ഗുപ്റ്റിലിന്റെ വിക്കറ്റ് ജസ്പ്രീത് ബുംറയ്ക്കാണ്. ശാര്‍ദ്ധുല്‍ ഠാക്കുറിന് ക്യാച്ച് നല്‍കുകയായിരുന്നു. നാലാം ഓവറില്‍ വീണ ഈ വിക്കറ്റ് ഇന്ത്യയ്ക്ക് ചെറിയ പ്രതീക്ഷയ്ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ പിന്നീട് കിവികളുടെ രണ്ടാമത്തെ വിക്കറ്റ് ഇളകുന്നത് സ്‌കോര്‍ 96ല്‍ നില്‍ക്കവെയാണ്. 49 റണ്‍സെടുത്ത മിച്ചല്‍ സാന്റനറുടെ വിക്കറ്റും ബുംറയ്ക്കാണ്. കെ എല്‍ രാഹുലാണ് ക്യാച്ചെടുത്തത്. ബാറ്റിങ് തകര്‍ന്നത് പോലെ ഇന്ത്യയുടെ ബൗളിങ് നിരയും ഇന്ന് വന്‍ പരാജയമായിരുന്നു.


ടോസ് നഷ്ടപ്പെട്ട ഇന്ത്യ 110 റണ്‍സിന് പുറത്താവകുയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചത്. ട്രന്റ് ബോള്‍ട്ടും (മൂന്ന് വിക്കറ്റ്) ഇഷ് സോധിയുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. 48 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ പ്രധാനപ്പെട്ട നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സൂര്യകുമാറിനെയും ഭുവനേശ്വറിനെയും പുറത്തിരുത്തി ഇഷാന്‍ കിഷനെയും ശ്രാദ്ധുല്‍ ഠാക്കൂറിനെയും ആണ് ഇന്ന് ഇറക്കിയത്.


ഇന്ന് ഇന്ത്യന്‍ നിരയില്‍ പ്രതീക്ഷ നല്‍കിയത് ഹാര്‍ദ്ദിക്ക് പാണ്ഡെയും(23), രവീന്ദ്ര ജഡേജ (26*)യും മാത്രമാണ്. ബാക്കിയുള്ള താരങ്ങളെല്ലാം ഇന്ന് നിരാശപ്പെടുത്തി. ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ ഇന്ന് ആദ്യം പ്രതീക്ഷ നഷ്ടപ്പെടുത്തി. 2.5 ഓവറില്‍ നാല് റണ്‍സെടുത്ത ഇഷാനെ ബോള്‍ട്ടിന്റെ പന്തില്‍ മിച്ചല്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഇവിടെ നിന്നാണ് ഇന്ത്യന്‍ പതനം തുടങ്ങിയത്. 18 റണ്‍സുമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഓപ്പണര്‍ രാഹുലിന്റെ വിക്കറ്റായിരുന്നു അടുത്തത്. ടിം സൗത്തിയുടെ പന്തില്‍ മിച്ചലിന് ക്യാച്ച് കൊടുത്ത് രാഹുലും മടങ്ങി. സമ്മര്‍ദ്ധത്തിലായ രോഹിത്ത് ശര്‍മ്മയും (14) ഇഷ് സൗധിയുടെ പന്തില്‍ ഗുപ്റ്റിലിന് ക്യാച്ച് നല്‍കി പുറത്തായി. പ്രതീക്ഷ വച്ച ക്യാപ്റ്റന്‍ കോഹ്‌ലിക്ക് (9) ഏറെയൊന്നും കൂട്ടിച്ചേര്‍ക്കാനായില്ല. ഇഷ് സൗധിയുടെ പന്തില്‍ ബോള്‍ട്ടാണ് ഇത്തവണ ക്യാച്ചെടുത്തത്.


ഋഷഭ് പന്ത് 12 റണ്‍സെടുത്ത് മില്‍നേയുടെ പന്തിലാണ് മടങ്ങിയത്.തുടര്‍ന്നാണ് ഹാര്‍ദ്ദിക്കും ജഡേജയും നിലയുറപ്പിച്ചത്.


ഇതേ ഗ്രൂപ്പില്‍ നടന്ന ആദ്യ മല്‍സരത്തില്‍ നമീബിയയെ അഫ്ഗാനിസ്താന്‍ 62 റണ്‍സിന് തോല്‍പ്പിച്ചു.അഫ്ഗാന്റെ രണ്ടാം ജയമാണ്. നേരത്തെ സ്‌കോട്ട്‌ലന്റിനെതിരേ വമ്പന്‍ ജയവും അഫ്ഗാന്‍ നേടിയിരുന്നു. സ്‌കോര്‍: അഫ്ഗാനിസ്താന്‍-160-5, നമീബിയ-98-9.




Next Story

RELATED STORIES

Share it