Cricket

സ്റ്റിങ് ഓപ്പറേഷനിലെ വെളിപ്പെടുത്തലുകള്‍; ചേതന്‍ ശര്‍മ്മ രാജിവച്ചു

രോഹിത്ത് ശര്‍മ്മ, ഹാര്‍ദ്ദിക്ക് പാണ്ഡെ എന്നിവര്‍ ചീഫ് സെല്കടര്‍മാരെ സ്വാധീനിക്കാറുണ്ട്.

സ്റ്റിങ് ഓപ്പറേഷനിലെ വെളിപ്പെടുത്തലുകള്‍; ചേതന്‍ ശര്‍മ്മ രാജിവച്ചു
X


ഡല്‍ഹി: ഇന്ത്യന്‍ ടീമിനുള്ളിലെ അതീവ രഹസ്യ വിവരങ്ങള്‍ പുറത്ത് വിട്ട ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ രാജിവച്ചു. ഒരു ദേശീയ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ചേതന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചേതന്റെ രാജി ബിസിസിഐ സെക്രട്ടറി ജയ്ഷാ സ്വീകരിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഫിറ്റ്‌നെസ് നിലനിര്‍ത്താനായി നിരോധിത മരുന്നുകള്‍ കുത്തിവയ്ക്കുന്നുവെന്നാണ് ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തിയത്. ഓരോ മല്‍സരങ്ങള്‍ക്കും 100 ശതമാനം ഫിറ്റായ താരങ്ങളെ ആവശ്യമാണ്. ഇതിനായി ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ഇന്ത്യന്‍ ടീമിലെ നിരവധി താരങ്ങള്‍ നിരോധിത മരുന്ന് കഴിക്കുന്നത്. ഈ മരുന്നിന്റെ ഉപയോഗം ഡോപ്പിങ് ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ കഴിയില്ലെന്നും ശര്‍മ്മ വ്യക്തമാക്കുന്നു. കഴിവുള്ള 100 ശതമാനം ഫിറ്റായ മറ്റ് താരങ്ങളുടെ അവസരമാണ് ഇത് കാരണം ഇല്ലാതാവുന്നത്. ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും പൂര്‍ണ്ണമായും ഫിറ്റ് അല്ല. എന്നാല്‍ ഇവരെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് മുകളില്‍ നിന്ന് ലഭിക്കുക.ദേശീയ ക്രിക്കറ്റ് അക്കാഡമിയും ഇതിന് കൂട്ടുനില്‍ക്കുന്നു-ശര്‍മ്മ പറയുന്നു.

രോഹിത്ത് ശര്‍മ്മ, ഹാര്‍ദ്ദിക്ക് പാണ്ഡെ എന്നിവര്‍ ചീഫ് സെല്കടര്‍മാരെ സ്വാധീനിക്കാറുണ്ട്. സീനിയര്‍ താരങ്ങള്‍ നിലനില്‍പ്പിനായി മറ്റ് താരങ്ങളെ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടാറുമുണ്ട്. വിരാട് കോഹ് ലിയും സൗരവ് ഗാംഗുലിയും തമ്മിലുള്ള അസ്വാരസ്യങ്ങളും ചേതന്‍ ശര്‍മ്മ വ്യക്തമാക്കുന്നുണ്ട്.





Next Story

RELATED STORIES

Share it