Cricket

ഐപിഎല്‍; ആദ്യ ജയം ലക്ഷ്യം; മൂന്നാം അങ്കത്തിന് ചെന്നൈ ഇന്ന് പഞ്ചാബിനെതിരേ

പഞ്ചാബിന് ബാറ്റിങ് നിരയാണ് ഫോമിലേക്കുയരേണ്ടത്.

ഐപിഎല്‍; ആദ്യ ജയം ലക്ഷ്യം; മൂന്നാം അങ്കത്തിന് ചെന്നൈ ഇന്ന് പഞ്ചാബിനെതിരേ
X


മുംബൈ: നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ആദ്യ ജയം തേടി ഇറങ്ങുന്നു. എതിരാളികള്‍ പഞ്ചാബ് കിങ്‌സ് ഇലവനാണ്. കളിച്ച രണ്ട് മല്‍സരങ്ങളും തോറ്റ ചെന്നൈ ഇന്ന് മൂന്നാം മല്‍സരത്തിനാണ് ഇറങ്ങുന്നത്. രണ്ട് മല്‍സരങ്ങള്‍ കളിച്ച പഞ്ചാബ് ആദ്യ മല്‍സരത്തില്‍ ജയിക്കുകയും രണ്ടാം മല്‍സരത്തില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. പുതിയ ക്യാപ്റ്റന്‍ ജഡേജയ്ക്ക് ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമോ എന്ന് ഇന്നറിയാം.


ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ചെന്നൈ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ വഴങ്ങുന്നത്. ഗെയ്ക്ക് വാദ് ഫോമിലേക്കുയരാത്തതും ബൗളര്‍മാര്‍ മികവ് പുലര്‍ത്താതുമാണ് സിഎസ്‌കെയുടെ തിരിച്ചടി. പഞ്ചാബിന് ബാറ്റിങ് നിരയാണ് ഫോമിലേക്കുയരേണ്ടത്. രാത്രി 7.30നാണ് മല്‍സരം.




Next Story

RELATED STORIES

Share it