- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; ഡല്‍ഹിക്ക് വീണ്ടും തോല്‍വി; ലഖ്‌നൗ രണ്ടില്‍
ജയത്തോടെ എല്‍എസ്ജി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഡല്‍ഹി ഏഴാം സ്ഥാനത്താണ്.

മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന് ഐപിഎല്ലിലെ മൂന്നാം ജയം. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിട്ട എല്‍സ്ജി ആറ് വിക്കറ്റിന് ജയം നേടി. ഡല്‍ഹി ക്യാപിറ്റല്‍സാവട്ടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും വഴങ്ങി. ക്വിന്റണ്‍ ഡീകോക്കിന്റെ വെടിക്കെട്ട് ബാറ്റിങാണ് ലഖ്‌നൗവിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. 150 റണ്‍സിന്റെ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ ലഖ്‌നൗ സ്വന്തമാക്കുകയായിരുന്നു. 52 പന്തില്‍ 80 റണ്‍സ് നേടിയാണ് ഡീകോക്ക് താരമായത്. കെ എല്‍ രാഹുല്‍ (24), ലെവിസ് (5), ദീപക് ഹൂഡ (11), ക്രുനാല്‍ പാണ്ഡെ (19*), ബഡോണി (10*) എന്നിവരാണ് ലഖ്‌നൗവിനായി ഇന്ന് ബാറ്റേന്തിയവര്‍. ജയത്തോടെ എല്‍എസ്ജി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഡല്‍ഹി ഏഴാം സ്ഥാനത്താണ്.
നേരത്തെ ടോസ് നേടിയ ലഖ്‌നൗ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. 34 പന്തില്‍ 61 റണ്‍സെടുത്ത പൃഥ്വി ഷാ ഡല്‍ഹിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സീസണില്‍ ആദ്യമായി ഡല്‍ഹിയ്ക്കായി ഇറങ്ങിയ ഡേവിഡ് വാര്‍ണര്‍ നാല് റണ്‍സെടുത്ത് നിരാശപ്പെടുത്തി. വാര്‍ണര്‍ക്കൊപ്പം റൗവ്മാന്‍ പവല്ലും പെട്ടെന്ന് പുറത്തായി. പിന്നീട് ഡല്‍ഹി സ്‌കോറിങ് പതുക്കെ ആയി. ക്യാപ്റ്റന്‍ ഋഷഭ് പന്തും(39*) സര്‍ഫറാസ് ഖാനും (36*) ആണ് പിന്നീട് ഡല്‍ഹിയെ കരകയറ്റിയത്.
RELATED STORIES
ഹര്‍ത്താല്‍ കേസില്‍ വിഎച്ച്പി നേതാവിനെ അറസ്റ്റ് ചെയ്തു
28 May 2025 2:04 AM GMTഎസ്ഒജി രഹസ്യം ചോര്‍ത്തിയെന്ന ആരോപണം; കമാന്‍ഡോകളെ തിരിച്ചെടുത്തതില്‍...
28 May 2025 1:51 AM GMTഅതിതീവ്രമഴ മൂന്നു ദിവസം കൂടി; ഇന്ന് 3 ജില്ലകളില്‍ അവധി
28 May 2025 1:18 AM GMTസന്തോഷ് ട്രോഫി മുന്‍ താരം ഓസ്റ്റിന്‍ റെക്സ് അന്തരിച്ചു
28 May 2025 1:13 AM GMTബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTവണ്ടിപ്പെരിയാറിലെ വൃദ്ധന്റെ മരണം കൊലപാതകം; മകന് അറസ്റ്റില്‍
27 May 2025 5:38 PM GMT