Cricket

ഐപിഎല്‍; തീക്ഷണ തീയായി; ചെന്നൈക്ക് ആദ്യ ജയം

ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമായി തിളങ്ങി.

ഐപിഎല്‍; തീക്ഷണ തീയായി; ചെന്നൈക്ക് ആദ്യ ജയം
X

മുംബൈ: ഒടുവില്‍ അഞ്ചാം മല്‍സരത്തില്‍ ഐപിഎല്ലിലെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണിലെ ആദ്യ ജയം നേടി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 23 റണ്‍സിന്റെ ജയമാണ് സിഎസ്‌കെ നേടിയത്. 217 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്‍തുടരാന്‍ ആര്‍സിബിക്കായില്ല.20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടാനെ അവര്‍ക്കായുള്ളൂ. നാല് വിക്കറ്റെടുത്ത ചെന്നൈയുടെ മഹേഷ് തീക്ഷണയാണ് ആര്‍സിബി പ്രതീക്ഷ തകര്‍ത്തത്. ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമായി തിളങ്ങി. ഷഹബാസ് അഹ്മദ്(41), പ്രഭു ദേശായ്(34, ദിനേശ് കാര്‍ത്തിക്ക് (14 പന്തില്‍ 34) എന്നിവരാണ് ആര്‍സിബിക്ക് വേണ്ടി പൊരുതിയത്.


ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. 45 പന്തില്‍ എട്ട് സിക്‌സറുകളുടെ അകമ്പടിയില്‍ 94* റണ്‍സാണ് ഡുബേ നേടിയത്. 50 പന്തില്‍ 88 റണ്‍സാണ് ഉത്തപ്പ നേടിയത്.(ഒമ്പത് സിക്‌സ്). ഋതുരാജ് ഗെയ്ക്ക്‌വാദ് (17), മോയിന്‍ അലി (3), ജഡേജ (0) എന്നിവര്‍ക്ക് ഇന്ന് ഫോം കണ്ടെത്താനായില്ല.




Next Story

RELATED STORIES

Share it