Cricket

ഡല്‍ഹിക്കും ഹൈദരാബാദിനും തിരിച്ചടി; മിശ്രയും ഭുവനേശ്വറും പുറത്ത്

ഡല്‍ഹിയുടെ സ്പന്നിര്‍ അമിത് മിശ്രയും ഹൈദരാബാദിന്റെ പേസര്‍ ഭുവനേശ്വര്‍ കുമാറുമാണ് പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയത്.

ഡല്‍ഹിക്കും ഹൈദരാബാദിനും തിരിച്ചടി; മിശ്രയും ഭുവനേശ്വറും പുറത്ത്
X


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് രണ്ട് പ്രമുഖ താരങ്ങള്‍ പുറത്ത്. ഡല്‍ഹിയുടെ സ്പന്നിര്‍ അമിത് മിശ്രയും ഹൈദരാബാദിന്റെ പേസര്‍ ഭുവനേശ്വര്‍ കുമാറുമാണ് പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസ് ആക്രമണത്തിനും ക്യാപ്റ്റന്‍സിയിലും ഒരു പോലെ സഹായിക്കുന്ന താരമാണ് ഭുവി. അരക്കെട്ടിന് താഴെ പരിക്കേറ്റതിനെ തുടര്‍ന്നാണ് താരം പിന്‍മാറിയത്. ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഭുവി ടീമിനൊപ്പമുണ്ടാകില്ലെന്നും ടീമിന് തീരാ നഷ്ടമാണ് ഭുവിയുടെ വിടവാങ്ങലെന്നും ഹൈദരാബാദ് അറിയിച്ചു.


ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഒന്നാമത് നില്‍ക്കുന്ന ഡല്‍ഹിയുടെ സ്പിന്നര്‍ അമിത് മിശ്രയ്ക്ക് കൈവിരലിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. മികച്ച ഫോമിലുള്ള മിശ്രയ്ക്ക് പരിക്കേറ്റത് കൊല്‍ക്കത്തയ്‌ക്കെതിരായ മല്‍സരത്തിനിടെയാണ്. വേദനയെ തുടര്‍ന്ന് മല്‍സരം പൂര്‍ത്തിയാക്കാതെയാണ് താരം ഗ്രൗണ്ട് വിട്ടത്. മിശ്രയും തുടര്‍ മല്‍സരങ്ങളില്‍ കളിക്കില്ലെന്ന് ഡല്‍ഹി ക്യാപ്റ്റില്‍സ് അറിയിച്ചു.





Next Story

RELATED STORIES

Share it