- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെന്നൈ വിജയതീരത്ത്; ഹൈദരാബാദിനെതിരേ 20 റണ്‍സ് ജയം
168 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദ് 147 റണ്‍സിന് പുറത്താവുകയായിരുന്നു.

ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് വിജയവഴിയില്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 20 റണ്‍സിന്റെ ജയമാണ് ചെന്നൈ നേടിയത്. 168 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദ് 147 റണ്‍സിന് പുറത്താവുകയായിരുന്നു. ഒറ്റയാനായി വില്ല്യംസണ് പൊരുതിയെങ്കിലും നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്നിങ്സ് അവസാനിപ്പിക്കാനെ ഹൈദരാബാദിന് കഴിഞ്ഞുള്ളൂ.
39 പന്ത് നേരിട്ട വില്ല്യംസണ് 57 റണ്‍സെടുത്തു. വാര്‍ണര്‍ (9), പാണ്ഡെ (4), ഗാര്‍ഗ്(16) എന്നിവര്‍ക്കൊന്നും ചെന്നൈയ്ക്കെതിരേ പൊരുതാനായില്ല. കരണ്‍ ശര്‍മ്മ, ബ്രാവോ, എന്നിവര്‍ ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഠാക്കൂര്‍, ജഡേജ, സാം കറന് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.വാട്സണും (42) അമ്പാടി റായിഡുവും (41) തിളങ്ങിയതോടെ നിശ്ചിത ഓവറില്‍ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. സാം കറന് (31), ധോണി (21), ജഡേജ എന്നിവരുടെ റണ്‍സും ചെന്നൈയ്ക്ക് തുണയായി. ഹൈദരാബാദിനായി അഹമ്മദ്, നടരാജന് , സന്ദീപ് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
RELATED STORIES
ആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMTഹൈഫയിലെ പോലിസ് മന്ത്രാലയം ഓഫിസ് തകര്‍ത്ത് ഇറാന് (വീഡിയോ)
20 Jun 2025 1:37 PM GMTബൈക്ക് അപകടത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം (വീഡിയോ)
20 Jun 2025 1:22 PM GMTഇറാൻ-ഇസ്രായേൽ സംഘർഷം: വീടണയാനാവാതെ വിഹ്വലരായി ഇറാനിലെ മലയാളി...
20 Jun 2025 12:52 PM GMTഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്
20 Jun 2025 12:39 PM GMTകായലോട് യുവതിയുടെ ആത്മഹത്യ; സദാചാര മുദ്ര കുത്തി രാഷ്ട്രീയവല്‍ക്കരിച്ച...
20 Jun 2025 12:03 PM GMT