Cricket

ഐപിഎല്‍; കൊല്‍ക്കത്തയെ 18 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

228 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന കൊല്‍ക്കത്ത 210 റണ്‍സിന് പുറത്താവുകയായിരുന്നു.

ഐപിഎല്‍; കൊല്‍ക്കത്തയെ 18 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
X


ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമത്.ഇന്ന് നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ 18 റണ്‍സിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ലീഗില്‍ ഒന്നാമത് തുടരുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് നല്‍കിയ 228 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന കൊല്‍ക്കത്ത 210 റണ്‍സിന് പുറത്താവുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കാനെ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞുള്ളൂ. നിതീഷ് റാണ 58 റണ്‍സെടുത്ത് മികവ് പ്രകടിപ്പിച്ച് പുറത്തായതിന് ശേഷം മോര്‍ഗാന്‍(44)-ത്രിപാഠി (36) കൂട്ടുകെട്ട് കൊല്‍ക്കത്തയ്ക്ക് വിജയ പ്രതീക്ഷ നല്‍കി. ഇരുവരും പുറത്തായതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷ അവസാനിക്കുകയായിരുന്നു.


ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. ഡല്‍ഹിയാവട്ടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ(88) മാസ്റ്റര്‍ ക്ലാസ്സ് പ്രകടനമായിരുന്നു ഇന്ന് കണ്ടത്. 38 പന്തില്‍ ആറ് സിക്‌സറുകളുടെ അകമ്പടിയോടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അയ്യര്‍ പുറത്താവാതെ നിന്നു. പൃഥ്വി ഷാ (66) മികച്ച ബാറ്റിങ്ങോടെയാണ് ഡല്‍ഹി ഇന്നിങ്‌സിന് തുടക്കമിട്ടത്.41 പന്തില്‍ താരം 66 റണ്‍സെടുത്തത്. ശിഖര്‍ ധവാന്‍(26), ഋഷഭ് പന്ത് (38) എന്നിവരും ഡല്‍ഹിക്കായി മികച്ച പ്രകടനം നടത്തി.





Next Story

RELATED STORIES

Share it