Cricket

ഐപിഎല്‍; ചെന്നൈയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ; ചിരവൈരികള്‍ നേര്‍ക്കുനേര്‍

ഐപിഎല്‍; ചെന്നൈയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ;  ചിരവൈരികള്‍ നേര്‍ക്കുനേര്‍
X

ചെന്നൈ: ഐപിഎല്ലില്‍ ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. അഞ്ചുതവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള പോരാട്ടം തീപാറും. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവുമുണ്ട്. വിലക്കുള്ളതിനാല്‍ ഇന്ന് ഹര്‍ദികിന് പകരം സൂര്യകുമാര്‍ യാദവാകും മുംബൈയെ നയിക്കുക. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഒരു മത്സര വിലക്ക് ഹാര്‍ദ്ദിക്ക് നേരിട്ടിരുന്നു.

സ്പിന്‍ കരുത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. മഹേന്ദ്ര സിങ് ധോണിയാണ് ശ്രദ്ധാകേന്ദ്രം. ഋതുരാജ് കെയ്ക്ക് വാദാണ് ചെന്നൈയുടെ നായകന്‍. ചെന്നൈയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.2023ലാണ് ചെന്നൈ അവസാനം ജേതാക്കളായതെങ്കില്‍ മുംബൈയുടെ അവസാന കിരീടം 2020ലായിരുന്നു.

കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കാണാതെ ഇരുടീമുകളും പുറത്തായിരുന്നു. ചെന്നൈയിലെ പിച്ച് മനസ്സില്‍ കണ്ട് ടീമില്‍ സ്പിന്‍ കരുത്തുകൂട്ടിയാണ് സൂപ്പര്‍ കിങ്‌സ് എത്തുന്നത്.




Next Story

RELATED STORIES

Share it