Cricket

ഐപിഎല്‍; ആര്‍സിബി കുതിപ്പിന് ചെന്നൈ ബ്ലോക്ക്

വാഷിങ്ടണ്‍ സുന്ദര്‍(7), മാക്‌സവെല്‍, ഡിവില്ലിയേഴ്‌സ് (4) എന്നീ വമ്പന്‍മാരുടെ വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.

ഐപിഎല്‍; ആര്‍സിബി കുതിപ്പിന് ചെന്നൈ ബ്ലോക്ക്
X


മുംബൈ: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഐപിഎല്ലിലെ അപരാജിത കുതിപ്പിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബ്ലോക്കിട്ടു. ഇന്ന് ചെന്നൈയെ നേരിട്ട ആര്‍സിബി 69 റണ്‍സിന്റെ തോല്‍വിയാണ് നേരിട്ടത്. ബാറ്റിങിലെ പ്രകടനം രവീന്ദ്ര ജഡേജ ബൗളിങിലും ഫീല്‍ഡിങ്ങിലും കാണിച്ചതോടെ ബാംഗ്ലൂര്‍ ലീഗിലെ ആദ്യ തോല്‍വി നേരിട്ടു. ജയത്തോടെ ചെന്നൈ പോയിന്റ് നിലയില്‍ ഒന്നാമതെത്തി. വാഷിങ്ടണ്‍ സുന്ദര്‍(7), മാക്‌സവെല്‍, ഡിവില്ലിയേഴ്‌സ് (4) എന്നീ വമ്പന്‍മാരുടെ വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. രണ്ട് വിക്കറ്റുമായി ഇമ്രാന്‍ താഹിറും ചെന്നൈ ജയത്തില്‍ പങ്കാളിയായി. 192 റണ്‍സിന്റെ ലക്ഷ്യവുമായി നീങ്ങിയ ബാംഗ്ലൂരിനെ 122 റണ്‍സിന് ചെന്നൈ ഒതുക്കി. 15 പന്തില്‍ 34 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും 15 പന്തില്‍ 22 റണ്‍സെടുത്ത മാക്‌സ്‌വെല്ലും മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ ഇന്ന് പിടിച്ചു നിന്നത്. എട്ട് റണ്‍സെടുത്ത് ക്യാപ്റ്റന്‍ കോഹ്‌ലി പുറത്തായി. ബാക്കിയുള്ള താരങ്ങള്‍ക്ക് ചെന്നൈക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. സ്‌കോര്‍ ആര്‍സിബി-122-9.


നേരത്തെ 28 പന്തില്‍ 62 റണ്‍സുമായി രവീന്ദ്ര ജഡേജയും 50 റണ്‍സുമായി ഫഫ് ഡു പ്ലിസ്സിസും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കുകയായിരുന്നു.ഋതുരാജ് ഗെയ്ക്ക്‌വാദ് (25 പന്തില്‍ 33), ഫഫ് ഡു പ്ലിസ്സിസ് (41 പന്തില്‍ 5) എന്നിവര്‍ മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് വന്ന സുരേഷ് റെയ്‌നയും (24) മോശമാക്കിയില്ല. അമ്പാട്ടി റായിഡു ഏഴ് പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. ഇതിനിടയിലെത്തിയ ജഡേജ ആര്‍സിബിക്കെതിരേ വെടിക്കെട്ട് പുറത്തെടുത്തു. അഞ്ച് സിക്‌സും നാല് ഫോറുമാണ് താരത്തിന്റെ (62*) ഇന്നിങ്‌സില്‍ പിറന്നത്. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it