- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; സഞ്ജു സാംസണ് ഫിറ്റല്ല; ഇന്ന് ബംഗളൂരുവിനെതിരേ ഇറങ്ങില്ല

ബംഗളൂരു: ആര്‍സിബിക്കെതിരെ രാജസ്ഥാന് റോയല്‍സ് ഇന്നിറങ്ങുമ്പോള്‍ സൂപ്പര്‍ താരം സഞ്ജു സാംസണ് ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് താരം ഇന്നും വിശ്രമിക്കുന്നത്. ഐപിഎല്‍ ഈ സീസണില്‍ എട്ടില്‍ ആറു മല്‍സരങ്ങളും തോറ്റ രാജസ്ഥന് ഇരട്ടി പ്രഹരമാണ് സഞ്ജുവിന്റെ പരിക്ക്. ഡല്‍ഹി കാപിറ്റല്‍സിനെതിരെ നടന്ന കളിക്കിടെയാണ് സഞ്ജുവിന് പരുക്കേറ്റത്. ഇതേത്തുടര്‍ന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയും സഞ്ജു കളിച്ചിരുന്നില്ല. സഞ്ജുവിന്റെ പരുക്ക് ഭേദമായിട്ടില്ലെന്നും കളിക്കാനുള്ള അനുമതി മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിട്ടില്ലെന്നും കോച്ച് രാഹുല്‍ ദ്രാവിഡാണ് വ്യക്തമാക്കിയത്.
ഏഴ് മല്‍സരങ്ങളില്‍ നിന്നായി 224 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ആദ്യ മൂന്ന് മല്‍സരങ്ങളില്‍ മാത്രമാണ് സ്പെഷലിസ്റ്റ് ബാറ്ററായ സഞ്ജുവിന് ഇറങ്ങാനായത്. പരുക്കേറ്റ സഞ്ജു കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ഡഗൗട്ടിലും ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നതോടെ പരിക്ക് ഭേദമാകാത്തതിനാല്‍ സഞ്ജു യാത്ര ചെയ്യേണ്ടെന്നാണ് തീരുമാനിച്ചതെന്നും ഫിസിയോ സഞ്ജുവിനൊപ്പമുണ്ടായിരുന്നുവെന്നും പരമാവധി വേഗത്തില്‍ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. സഞ്ജുവിനെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സഞ്ജുവിന് എന്നത്തേക്ക് മടങ്ങിവരാന്‍ കഴിയുമെന്നതില്‍ ദ്രാവിഡ് തീരുമാനമൊന്നും പറഞ്ഞില്ല. ഏപ്രില്‍ 28ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും മേയ് ഒന്നിന് മുംബൈ ഇന്ത്യന്സിനെതിരെയുമാണ് രാജസ്ഥാന്റെ അടുത്ത ഹോം മല്‍സരങ്ങള്‍. പിന്നീട് മേയ് നാലിന് കൊല്‍ക്കത്തയില്‍ വച്ചാണ് മല്‍സരം. സഞ്ജുവിന്റെ അസാന്നിധ്യത്തില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് രാജസ്ഥാന് റോയല്‍സ്. തുടര്‍ന്നുള്ള എല്ലാ മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനാകൂ.
RELATED STORIES
നിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം...
23 Jun 2025 12:50 PM GMTക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMT