Cricket

ഐ പി എല്‍ പ്ലേ ഓഫ് ടിക്കറ്റിന് വന്‍ പോര്; ബാംഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്

ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫില്‍ കയറാനുള്ള അവസരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നഷ്ടപ്പെടുത്തിയത്.

ഐ പി എല്‍ പ്ലേ ഓഫ് ടിക്കറ്റിന് വന്‍ പോര്; ബാംഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്
X


ഷാര്‍ജ:ഡല്‍ഹിക്ക് പിറകെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതയ്ക്കും വിള്ളല്‍. ഇന്ന് ഐ പി എല്ലില്‍ ഷാര്‍ജയില്‍ നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ബാംഗ്ലൂരിന്റെ വില്ലനായത്. ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫില്‍ കയറാനുള്ള അവസരമാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ നഷ്ടപ്പെടുത്തിയത്. ജയത്തോടെ ഹൈദരാബാദ് ലീഗില്‍ നാലാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.


121 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 23 പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറര്‍. മനീഷ് പാണ്ഡെ(26), ജാസണ്‍ ഹോള്‍ഡര്‍ (26*) എന്നിവരും ചേര്‍ന്ന് ഹൈദരാബാദ് ജയം എളുപ്പമാക്കി. വാര്‍ണറുടെ (8) വിക്കറ്റ് തുടക്കത്തില്‍ തന്നെ നേടി ബാംഗ്ലൂര്‍ ഞെട്ടിച്ചിരുന്നു. എന്നാല്‍ സാഹയും പാണ്ഡെയും പിടിച്ചു നിന്നു. ഇതിനിടയില്‍ വില്ല്യംസണ്‍ (8), ശര്‍മ്മ (8) എന്നിവര്‍ പുറത്തായെങ്കിലും ഹൈദരാബാദ് അനായാസം ജയിച്ചുകയറി.


ടോസ് ലഭിച്ച ഹൈദരാബാദ് ബാംഗ്ലൂരിനെ ബാറ്റിങനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനെ കഴിഞ്ഞിട്ടുള്ളൂ. ജോഷ് ഫിലിപ്പെ (32), ഡി വില്ലിയേഴ്സ് (24), വാഷിങ്ടണ്‍ സുന്ദര്‍ (21) എന്നിവര്‍ക്ക് മാത്രമേ ഹൈദരാബാദിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിട്ടൂള്ളൂ. ബാക്കിയുള്ള താരങ്ങളെല്ലാം പെട്ടെന്ന് പുറത്തായി. സന്ദീപ് ശര്‍മ്മ, ഹോള്‍ഡര്‍ എന്നിവര്‍ ഹൈദരാബാദിനായി രണ്ട് വിക്കറ്റ് വീതം നേടി. ഏഴ് റണ്‍സെടുത്ത കോഹ്ലിയുടെ വിക്കറ്റ് സന്ദീപ് ശര്‍മ്മയ്ക്കാണ്. ഐ പി എല്ലില്‍ കോഹ്ലിയെ സന്ദീപ് ശര്‍മ്മ പുറത്താക്കുന്നത് ഏഴാം തവണയാണ്.




Next Story

RELATED STORIES

Share it