Cricket

ഐപിഎല്‍; ചാംപ്യന്‍മാരെ 159ല്‍ ഒതുക്കി റോയല്‍സ് തുടങ്ങി

ഹര്‍ഷല്‍ പട്ടേലാണ് മുംബൈയുടെ നടുവൊടിച്ചത്.

ഐപിഎല്‍; ചാംപ്യന്‍മാരെ 159ല്‍ ഒതുക്കി റോയല്‍സ് തുടങ്ങി
X



ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 159 റണ്‍സില്‍ പിടിച്ചുകെട്ടി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു. അഞ്ച് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈയുടെ നടുവൊടിച്ചത്. ടോസ് നേടിയ കോഹ്‌ലിയും കൂട്ടരും മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ പേരുകേട്ട മുംബൈക്ക് ഇന്ന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. നിശ്ചിത ഓവറില്‍ അവര്‍ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. റോയല്‍സിന്റെ ബൗളിങിന് മുന്നില്‍ മുംബൈ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുകയായിരുന്നു. ക്രിസ് ലിന്‍(49), സൂര്യകുമാര്‍ യാദവ് (31), ഇഷാന്‍ കിഷന്‍(28) എന്നിവര്‍ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. ജാന്‍സെന്‍(0), ക്രുനാല്‍ പാണ്ഡെ(7), പൊള്ളാര്‍ഡ് (7), ഹാര്‍ദ്ദിക്ക് പാണ്ഡെ(13), ഇഷാന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഹര്‍ഷല്‍ പട്ടേല്‍ നേടിയത്. രോഹിത്തിനെയും (19), രാഹുല്‍ ചാഹറിനെയും (0) കോഹ്‌ലി റണ്ണൗട്ടാക്കുകയായിരുന്നു.




Next Story

RELATED STORIES

Share it