- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മോയിന്‍ അലി

ലണ്ടന്‍: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് വിരമിക്കല്‍ പ്രഖ്യാപിക്കല്‍. ടെസ്റ്റില്‍നിന്ന് 2023ല്‍ താരം തന്നെ വിരമിച്ചിരുന്നു.ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുമെന്നും പരിശീലക റോള്‍ ഏറ്റെടുക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും താരം അറിയിച്ചു.
ഇംഗ്ലണ്ടിനായി എല്ലാ ഫോര്‍മാറ്റിലും കളിച്ചിരുന്ന താരമായിരുന്നു മോയിന്‍ അലി. രാജ്യത്തിനായി 68 ടെസ്റ്റ് മത്സരങ്ങളും 138 ഏകദിനങ്ങളും 92 ടി20 മത്സരങ്ങളും കളിച്ചു. മൂന്നു ഫോര്‍മാറ്റിലുമായി ഇംഗ്ലണ്ടിനായി എട്ട് സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളുമടക്കം 6678 റണ്‍സെടുത്തിട്ടുണ്ട്. 366 വിക്കറ്റുകളും വീഴ്ത്തി.
''എനിക്ക് 37 വയസായി, ഈ മാസത്തെ ഓസ്ട്രേലിയന്‍ പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ഇംഗ്ലണ്ടിനായി ഞാന്‍ ധാരാളം കളിച്ചു. ഇത് അടുത്ത തലമുറയ്ക്കുള്ള സമയമാണ്. എന്നോട് അത് പറയുകയും ചെയ്തു. ഇതാണ് ശരിയായ സമയമെന്ന് എനിക്ക് തോന്നി. ഞാന്‍ എന്റെ കടമ ചെയ്തുകഴിഞ്ഞു.'' - ഡെയ്ലി മെയ്ലിന് അനുവദിച്ച അഭിമുഖത്തില്‍ താരം പറഞ്ഞു.
RELATED STORIES
പൂനെയിലെ ഇന്ദ്രായനി പുഴയ്ക്ക് മുകളിലെ പാലം തകര്‍ന്നു; 20...
15 Jun 2025 11:11 AM GMTമണാലിയില്‍ സിപ് ലൈന്‍ യാത്രക്കിടെ പെണ്‍കുട്ടി വീണു; ഗുരുതര...
15 Jun 2025 11:01 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMTഹിന്ദുത്വരുടെ പ്രതിഷേധം: 167 ജീവനക്കാരെ പുറത്താക്കി ക്ഷേത്ര ട്രസ്റ്റ്; ...
15 Jun 2025 5:20 AM GMTഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴുപേരെ കാണാതായി
15 Jun 2025 3:46 AM GMTരാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMT