Cricket

നേപ്പിയറില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം

നേപ്പിയറില്‍ ഇന്ത്യയ്ക്ക്  എട്ടുവിക്കറ്റ് ജയം
X

നേപ്പിയര്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റിന്റെ അനായാസ ജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 157 റണ്‍സ് എന്ന ചെറിയ സ്‌കോര്‍ ഇന്ത്യ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 85 പന്ത് ശേഷിക്കെ പിന്തുടര്‍ന്നു. കരിയറില്‍ തന്റെ 26ാം അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാനാ(75)ണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 45 റണ്‍സെടുത്തു പുറത്തായി. 11 റണ്‍സെടുത്ത രോഹിത്ത് ശര്‍മയുടെ വിക്കറ്റാണ് രണ്ടാമത് നഷ്ടമായത്. അമ്പാടി റായിഡു (13) പുറത്താവാതെ നിന്നു. സൂര്യപ്രകാശം ബാറ്റ്‌സമാന്റെ കണ്ണിലടിച്ചതിനെ തുടര്‍ന്ന് മല്‍സരം ഇടയ്ക്ക് തടസ്സപ്പെട്ടിരുന്നു.തുടര്‍ന്ന് വിജയലക്ഷ്യം 49 ഓവറില്‍ 156 റണ്‍സായി കുറച്ചിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവികളെ നാലുവിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും ചേര്‍ന്നാണ് 157 റണ്‍സിന് പുറത്താക്കിയത്. ചാഹല്‍ രണ്ടുവിക്കറ്റ് നേടി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസ് മാത്രമാണ് ന്യൂസിലാന്‍ഡ് നിരയില്‍ പിടിച്ചു നിന്നത്. കെയ്ന്‍ 81 റണ്‍സെടുത്തു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(5), കോളിന്‍ മണ്‍റോ(8), റോസ് ടെയ്‌ലര്‍(24), ടോം ലാഥം(11),ഹെന്റി നിക്കോള്‍സ്(12), മിച്ചല്‍ സാന്റ്‌നറെ(14), ഫെര്‍ഗുസന്‍, ബ്രെയ്‌സ് വെല്‍(7) എന്നിങ്ങനെയാണ് കിവി ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. മുഹമ്മദ് ഷമിയാണ് മല്‍സരത്തിലെ താരം.


സ്‌കോര്‍

ന്യൂസിലാന്‍ഡ് 157/10 (38.0)

ഇന്ത്യ 156/2 (34.5).


Next Story

RELATED STORIES

Share it