Cricket

ലോകകപ്പില്‍ പാക് കുതിപ്പ് തുടരുന്നു; കിവികള്‍ക്കും തോല്‍വി

ഇന്ന് പാക് നിരയുടെ ബൗളിങിന് ചുക്കാന്‍ പിടിച്ചത് ഹാരിസ് റൗഫായിരുന്നു

ലോകകപ്പില്‍ പാക് കുതിപ്പ് തുടരുന്നു; കിവികള്‍ക്കും തോല്‍വി
X


ഷാര്‍ജ:ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ ശക്തരായ ന്യൂസിലന്റിനെയും പാകിസ്ഥാന്‍ പരാജയപ്പെടുത്തി. പാകിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. ആദ്യമല്‍സരത്തില്‍ പാക് പട ഇന്ത്യയെയും തോല്‍പ്പിച്ചിരുന്നു. ഇന്ന് അഞ്ച് വിക്കറ്റിന്റെ ജയമാണ് ബാബറിന്റെ ടീം നേടിയത്.


കുറഞ്ഞ സ്‌കോറായ 135 റണ്‍സ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ പിന്‍തുടര്‍ന്നു. ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തിലെ ഹീറോ റിസ്‌വാന്‍ ഇന്ന് 33 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒമ്പത് റണ്‍സെടുത്ത് പെട്ടെന്ന് പുറത്തായി. സീനിയര്‍ താരം ശുഹൈബ് മാലിക്ക് (26*), ആസിഫ് അലി (27*) എന്നിവര്‍ പുറത്താവാതെ നിന്ന് പാക് ജയം എളുപ്പമാക്കി. ഫഖര്‍, ഹഫീസ്, ഇമാദ് വസീം എന്നിവര്‍ 11 വീതം റണ്‍സെടുത്ത് പുറത്തായി. ന്യൂസിലന്റിനായി ഇഷ് സോധി രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാന്റനര്‍, സൗധി, ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.


ടോസ് ലഭിച്ച പാകിസ്ഥാന്‍ കിവികളെ ബാറ്റിങിനയക്കുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് അവര്‍ 134 റണ്‍സ് നേടിയത്. ഡാരല്‍ മിച്ചല്‍ (27), കാനെ വില്ല്യംസണ്‍ (25), കോണ്‍വെ (27) എന്നിവരാണ് ന്യൂസിലന്റ് നിരയില്‍ തിളങ്ങിയത്.


ഇന്ന് പാക് നിരയുടെ ബൗളിങിന് ചുക്കാന്‍ പിടിച്ചത് ഹാരിസ് റൗഫായിരുന്നു. നാല് വിക്കറ്റാണ് റൗഫ് നേടിയത്. ഷഹീന്‍, ഇമാദ്, ഹഫീസ്, ഹസന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.




Next Story

RELATED STORIES

Share it