Cricket

ഇന്ത്യന്‍ കോച്ചാവാന്‍ രാഹുല്‍ ദ്രാവിഡ് സമ്മതം മൂളി

തീരുമാനം തനിക്കറിയില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അറിയിച്ചു.

ഇന്ത്യന്‍ കോച്ചാവാന്‍ രാഹുല്‍ ദ്രാവിഡ് സമ്മതം മൂളി
X



ഡല്‍ഹി: ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയുടെ പിന്‍ഗാമിയാവാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് സമ്മതം മൂളി. ഇതോടെ ട്വന്റി-20 ലോകകപ്പിന് ശേഷം ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ ചുമതയേല്‍ക്കും. നേരത്തെ കോച്ചാവാന്‍ താല്‍പ്പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചിരുന്നു. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ദ്രാവിഡുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമി ചെയര്‍മാനായ ദ്രാവിഡിന് നിലവിലെ കോച്ച് ശാസ്ത്രിയേക്കാള്‍ ഇരട്ടി ശബളമാണ് ബിസിസിഐ വാഗ്ദാനം ചെയ്തിരിക്കുന്നത്. മുമ്പ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിച്ച ദ്രാവിഡ് അവര്‍ക്കൊപ്പം ലോകകപ്പ് നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് പരമ്പരകളും ദ്രാവിഡിന് കീഴില്‍ ഇന്ത്യ നേടിയിരുന്നു. ലോകകപ്പിന് ശേഷമുള്ള ന്യൂസിലന്റ് പരമ്പരയിലാണ് ദ്രാവിഡ് ചുമതലയേല്‍ക്കുക. എന്നാല്‍ ദ്രാവിഡ് കോച്ചാവുന്ന തീരുമാനം തനിക്കറിയില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അറിയിച്ചു.




Next Story

RELATED STORIES

Share it