- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; മഴ രാജസ്ഥാന് തിരിച്ചടി നല്‍കി; എലിമിനേറ്ററില്‍ ആര്‍സിബി എതിരാളി; രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ്
മേയ് 22-ന് എലിമിനേറ്ററും മേയ് 24-ന് രണ്ടാം ക്വാളിഫയറും നടക്കും. മേയ് 26-നാണ് ഫൈനല്‍.

ഗുവാഹത്തി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. മത്സരം ഉപേക്ഷിച്ച് പോയന്റ് പങ്കുവെച്ചതോടെ നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഇതോടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും. രാജസ്ഥാന് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടണം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരം ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു.
14-മത്സരങ്ങളില്‍ നിന്ന് 20-പോയന്റുമായി കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 17-പോയന്റുമായി ഹൈദരാബാദ് രണ്ടാമതെത്തി. രാജസ്ഥാനും 17-പോയന്റാണുള്ളതെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റാണ് ഹൈദരാബാദിന് അനുകൂലമായത്.
അവസാന ലീഗ് മത്സരത്തില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് രാജസ്ഥാനെ മറികടന്ന് രണ്ടാമതെത്തിയത്. കൊല്‍ക്കത്തയെ തോല്‍പ്പിച്ചാല്‍ മാത്രമേ രാജസ്ഥാന് രണ്ടാം സ്ഥാനം സ്വന്തമാക്കാനാകുമായിരുന്നുള്ളൂ. മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ തുല്യ പോയന്റായി. മികച്ച നെറ്റ് റണ്‍ റേറ്റിന്റെ ബലത്തില്‍ ഹൈദരാബാദ് രണ്ടാമതായി ഒന്നാം ക്വാളിഫയറിന് ടിക്കറ്റെടുത്തു. മേയ് 21-ചൊവ്വാഴ്ചയാണ് ആദ്യ ക്വാളിഫയര്‍. മേയ് 22-ന് എലിമിനേറ്ററും മേയ് 24-ന് രണ്ടാം ക്വാളിഫയറും നടക്കും. മേയ് 26-നാണ് ഫൈനല്‍.
RELATED STORIES
ചരക്കുകപ്പല്‍ അപകടം; കോഴിക്കോട് മുതല്‍ കൊച്ചി തീരം വരെ ജാഗ്രതാ...
10 Jun 2025 8:27 AM GMTഡല്‍ഹി പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന കസ്റ്റഡിയില്‍
10 Jun 2025 8:13 AM GMTസ്കൂട്ടറില്‍ പോകുമ്പോള്‍ പൂച്ച കുറുകെ ചാടി; വാഹനം നിയന്ത്രണം വിട്ട്...
10 Jun 2025 7:31 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് അഖില...
10 Jun 2025 7:29 AM GMTഖത്തറില്‍ നിന്നും പോയ വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍ പെട്ടു;...
10 Jun 2025 7:00 AM GMTകുംഭമേളയില്‍ 82 മരണമെന്ന് ബിബിസി റിപോര്‍ട്ട്; യുപി സര്‍ക്കാറിന്റെ...
10 Jun 2025 6:55 AM GMT