Cricket

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി; ആദ്യ മൂന്ന് മല്‍സരത്തില്‍ നായകനായി സഞ്ജു സാംസണില്ല

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി; ആദ്യ മൂന്ന് മല്‍സരത്തില്‍ നായകനായി സഞ്ജു സാംസണില്ല
X

മുംബൈ: ഐപിഎല്‍ 2025 സീസണ്‍ ഈ മാംസം 22ന് ആരംഭിക്കാനിരിക്കെ പ്രമുഖ ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ടീമിനെ നയിക്കാന്‍ ഉണ്ടാവില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ മൂന്ന് മല്‍സരങ്ങളിലാണ് സഞ്ജു ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നത്. പകരം ബാറ്റര്‍ റിയാന്‍ പരാഗ് ടീമിനെ നയിക്കും. നിലവില്‍ വിരലിന് പരിക്കേറ്റ സഞ്ജുവിന് അധിക ഭാരം നല്‍കേണ്ടെന്നാണ് ടീമിന്റെ തീരുമാനം. എന്നാല്‍ സഞ്ജു ബാറ്ററായി ടീമിനൊപ്പം തുടരും. മാര്‍ച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് രാജസ്ഥാന്റെ ആദ്യ മല്‍സരം. വിക്കറ്റ് കീപ്പിങ്, ഫീല്‍ഡിങ് എന്നീ ഡ്യൂട്ടിയില്‍ നിന്ന് താരത്തെ മാറ്റി നിര്‍ത്താനാണ് ആര്‍ആറിന്റെ തീരുമാനം. താരം ഫുള്‍ഫിറ്റായതിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചു.




Next Story

RELATED STORIES

Share it