Cricket

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഇറങ്ങും; എതിരാളി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; സഞ്ജു ഇംപകാട് പ്ലെയറായി ഇറങ്ങും

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഇറങ്ങും; എതിരാളി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; സഞ്ജു ഇംപകാട് പ്ലെയറായി ഇറങ്ങും
X

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകീട്ട് 3.30 മുതലാണ് മത്സരം. പരിക്ക് മാറി എത്തിയെങ്കിലും മലയാളി താരം സഞ്ജുസാംസണ് പകരം ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുക. സഞ്ജു ഇംപ്കാട് പ്ലെയറായി കളത്തിലെത്തും. വിരലിലെ പരിക്ക് മൂലം വിക്കറ്റ് കീപ്പറാകാന്‍ സഞ്ജുവിന് സാധിക്കില്ല. അതിനാല്‍ ബാറ്റിങ്ങിന് മാത്രമാകും സഞ്ജു ഇറങ്ങുക.

ജോഫ്ര ആര്‍ച്ചെര്‍, വാനിന്ദു ഹസരങ്ക, യശസ്വി ജയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരാണ് രാജസ്ഥാന്റെ പ്രധാന താരങ്ങള്‍. പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ഷിയും ടീമിലുണ്ട്. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് നിലവിലെ റണ്ണറപ്പായ ഹൈദരാബാദിനെ നയിക്കുന്നത്. ഈ ഐപിഎല്‍ സീസണിലെ ഏക വിദേശനായകനും കമ്മിന്‍സാണ്. അഭിഷേക് ശര്‍മയും ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡുമാണ് ഓപ്പണര്‍മാര്‍. ഹെന്റിച്ച് ക്ലാസെന്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരും ഹൈദരാബാദ് ടീമിലുണ്ട്.




Next Story

RELATED STORIES

Share it