Cricket

വിജയപരമ്പര തുടരാന്‍ കോഹ്‌ലിക്കൂട്ടം ഇന്ന് രാജസ്ഥാന്‍ റോയ്ല്‍സിനെതിരേ

രാത്രി 7.30ന് മുംബൈയിലാണ് മല്‍സരം.

വിജയപരമ്പര തുടരാന്‍ കോഹ്‌ലിക്കൂട്ടം ഇന്ന് രാജസ്ഥാന്‍ റോയ്ല്‍സിനെതിരേ
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ നാലാം ജയം മോഹിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരേ. ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബാംഗ്ലൂര്‍ തുടങ്ങിയത്.രണ്ടാം മല്‍സരത്തില്‍ ഹൈദരാബാദിനെതിരേ ആറ് റണ്‍സിന്റെ ജയവും. മൂന്നാം മല്‍സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ 38 റണ്‍സിന്റെ ജയവുമായാണ് ബാംഗ്ലൂര്‍ കുതിക്കുന്നത്.


ആദ്യ മല്‍സരത്തില്‍ പഞ്ചാബിനോട് തോറ്റ രാജസ്ഥാന്‍ രണ്ടാം മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ജയിച്ചു. മൂന്നാം മല്‍സരത്തില്‍ ചെന്നൈയോട് 45 റണ്‍സിന്റെ തോല്‍വിയും ഏറ്റുവാങ്ങി. ടൂര്‍ണ്ണമെന്റിലെ രണ്ടാം ജയം മോഹിച്ചാണ് മലയാളി ക്യാപ്റ്റന്‍ ഇന്നിറങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ ജോഡികളായ ഡേവിഡ് മില്ലറിനും ക്രിസ് മോറിസിനും ഒപ്പം ഈ മല്‍സരത്തില്‍ സഞ്ജു സാംസണ്‍ കൂടി ഫോമിലേക്കുയര്‍ന്നാല്‍ രാജസ്ഥാന് അനായാസ ജയം നേടാം.ബാംഗ്ലൂര്‍ നിരയില്‍ ദേവ്ദത്ത് പടിക്കലിന് ഫോം കണ്ടെത്തേണ്ടതുണ്ട്. ഇരുടീമിലും ബൗളിങ് നിരയില്‍ ഇന്ന് കാര്യമായ മാറ്റമുണ്ടാകും. രാത്രി 7.30ന് മുംബൈയിലാണ് മല്‍സരം.




Next Story

RELATED STORIES

Share it