Cricket

ഗ്രൗണ്ടിലെ മോശം പെരുമാറ്റം; ഷാഖിബുള്‍ ഹസ്സന് നാല് മല്‍സരങ്ങളില്‍ വിലക്ക്

അംമ്പയര്‍മാരുടെ പരാതിയെ തുടര്‍ന്ന് സ്‌പോര്‍ട്ടിങ് ക്ലബ്ബ് തന്നെയാണ് താരത്തിന് വിലക്ക് നല്‍കിയത്.

ഗ്രൗണ്ടിലെ മോശം പെരുമാറ്റം; ഷാഖിബുള്‍ ഹസ്സന് നാല് മല്‍സരങ്ങളില്‍ വിലക്ക്
X


ധാക്ക: ധാക്ക പ്രീമീയര്‍ ലീഗ് മല്‍സരത്തിനിടെ നടത്തിയ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാഖിബുള്‍ ഹസ്സന് പിഴ. അഞ്ച് ലക്ഷവും നാല് മല്‍സരങ്ങളില്‍ വിലക്കുമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ അബാഹാദനി യുനൈറ്റഡിനെതിരായ മല്‍സരത്തിലാണ് ഷാഖിബുള്‍ ഹസ്സന്‍ ഗ്രൗണ്ടില്‍ രോഷാകുലനായത്. സ്‌പോര്‍ട്ടിങിന്റെ ക്യാപ്റ്റന്‍ കൂടിയായ ഷാഖിബ് രണ്ട് തവണയാണ് പരിധിവിട്ട പെരുമാറ്റം ഗ്രൗണ്ടില്‍ നടത്തിയത്. താരത്തിന്റെ മോശം പെരുമാറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി താരങ്ങള്‍ ഇതിനെതിരേ രംഗത്ത് വന്നിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ താരം മാപ്പു പറഞ്ഞ് രംഗത്തെത്തി. അംമ്പയര്‍മാരുടെ പരാതിയെ തുടര്‍ന്ന് സ്‌പോര്‍ട്ടിങ് ക്ലബ്ബ് തന്നെയാണ് താരത്തിന് വിലക്ക് നല്‍കിയത്.


ആദ്യ തവണ ബൗള്‍ ചെയ്യുന്നതിനിടെ എതിര്‍ താരമായ മുഷ്ഫിഖുര്‍ റഹീമിനെതിരേ എല്‍ബിഡബ്ല്യൂവിനായി ഷാക്വിബ് അപ്പീല്‍ നല്‍കിയിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്ന് താരം സറ്റംമ്പുകള്‍ ചവിട്ടി തെറിപ്പിക്കുയായിരുന്നു. നിമിഷങ്ങള്‍ക്ക് ശേഷം ഫീല്‍ഡ് ചെയ്യുന്നതിനിടെ അംമ്പയര്‍ക്ക് നേരെ വന്ന ഷാഖിബ് നോണ്‍സ്‌ട്രൈക്കിങ് എന്‍ഡിലെ സ്റ്റംമ്പുകള്‍ ഊരി നിലത്തിടുകയും അംമ്പയറുമായി കയര്‍ത്തു സംസാരിക്കുകയും ചെയ്തിരുന്നു. നേരത്തെ വാതുവയ്പ്പ് സംഘം തന്നെ സമീപിച്ചത് യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കാത്തതിനെ തുടര്‍ന്ന് താരം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് വിലക്ക് നേരിട്ടിരുന്നു.




Next Story

RELATED STORIES

Share it