Cricket

ദക്ഷിണാഫ്രിക്ക സൂപ്പര്‍; ഏകദിന പരമ്പരയും കൈവിട്ട് ഇന്ത്യ

ക്യാപ്റ്റന്‍ രാഹുലിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ഏകദിനമാണ് ഇന്ത്യ തോല്‍ക്കുന്നത്.

ദക്ഷിണാഫ്രിക്ക സൂപ്പര്‍; ഏകദിന പരമ്പരയും കൈവിട്ട് ഇന്ത്യ
X


ജൊഹാന്നസ്ബര്‍ഗ്:ടെസ്റ്റ് പരമ്പരയ്ക്ക് പിറകെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയും കൈവിട്ട് ഇന്ത്യ.ഇന്ന് നടന്ന രണ്ടാം ഏകദിനത്തിലും ജയിച്ചാണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 288 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ആതിഥേയര്‍ അഞ്ച് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. താല്‍ക്കാലിക ക്യാപ്റ്റന്‍ രാഹുലിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ഏകദിനമാണ് ഇന്ത്യ തോല്‍ക്കുന്നത്.

ജന്നെമന്‍ മലാന്‍(91), ക്വിന്റണ്‍ ഡീകോക്ക്(78) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ ജയത്തിന് അടിത്തറ പാകിയത്. ക്യാപ്റ്റന്‍ ടെംബ ബവുമ(35), എയ്ഡന്‍ മര്‍ക്രാം (37*), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (37*)എന്നിവരും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു.ബുംറ, ചാഹല്‍, ഠാക്കൂര്‍ എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 71 പന്തില്‍ താരം 85 റണ്‍സ് നേടി. ക്യാപ്റ്റന്‍ രാഹുല്‍ 55 റണ്‍സെടുത്തു. കോഹ്ലി അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് പുറത്തായി. ശ്രാദ്ദുല്‍ ഠാക്കൂര്‍ (40*), ധവാന്‍ (29), വെങ്കിടേഷ് അയ്യര്‍ (22), അശ്വിന്‍(25) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.




Next Story

RELATED STORIES

Share it