Cricket

ട്വന്റി-20 ലോകകപ്പ്; ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍; ഒന്ന് മരണഗ്രൂപ്പ്

ഗ്രൂപ്പ് എ യിലെ വിജയികള്‍, ഗ്രൂപ്പ് ബിയിലെ റണ്ണറപ്പ് എന്നിവരും ഗ്രൂപ്പ് ഒന്നില്‍ ഏറ്റുമുട്ടും.

ട്വന്റി-20 ലോകകപ്പ്; ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍; ഒന്ന് മരണഗ്രൂപ്പ്
X


ദുബായ്: ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ ഐസിസി പ്രഖ്യാപിച്ചു. ക്രിക്കറ്റ് ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ലോകകപ്പ് സാക്ഷ്യം വഹിക്കും. ഗ്രൂപ്പ് രണ്ടിലാണ് ഇരുവരും ഒന്നിക്കുന്നത്. ന്യൂസിലന്റ്, അഫ്ഗാനിസ്ഥാന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരും ഗ്രൂപ്പില്‍ രണ്ടിലാണ്. വെസ്റ്റ്ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെട്ടതാണ് മരണഗ്രൂപ്പ്.ഗ്രൂപ്പ് എ യിലെ വിജയികള്‍, ഗ്രൂപ്പ് ബിയിലെ റണ്ണറപ്പ് എന്നിവരും ഗ്രൂപ്പ് ഒന്നില്‍ ഏറ്റുമുട്ടും.


എട്ടുടീമുകള്‍ നേരിട്ട് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടി. ഇവരാണ് രണ്ട് ഗ്രൂപ്പുകളിലായി അണിനിരക്കുന്നത്.ബാക്കിയുള്ള നാല് ടീമുകള്‍ യോഗ്യതാ റൗണ്ട് പോരാട്ടത്തിന് ശേഷം യോഗ്യത നേടും.ശ്രീലങ്ക, അയര്‍ലാന്റ്, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവര്‍ ഗ്രൂപ്പ് എയിലും ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്റ്, പപ്പുവ ന്യുഗ്വിനി, ഒമാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും കളിക്കും.ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് യൂഎഇ, ഒമാന്‍ എന്നിവിടങ്ങളിലായി ലോകകപ്പ് അരങ്ങേറുന്നത്.




Next Story

RELATED STORIES

Share it