Cricket

അംപയര്‍ക്ക് തെറ്റി; പുറത്തായ ബാറ്റ്‌സ്മാനെ തിരിച്ചുവിളിച്ച് എതിര്‍ ടീം

ഹീറ്റ്‌സ് താരം ജെയിംസ് പാറ്റിന്‍സണിന്റെ റണ്‍ ഔട്ട് അപ്പീലാണ് ക്രിക്കറ്റ് ലോകത്ത് അപൂര്‍വ്വമായത്.

അംപയര്‍ക്ക് തെറ്റി; പുറത്തായ ബാറ്റ്‌സ്മാനെ  തിരിച്ചുവിളിച്ച് എതിര്‍ ടീം
X

ബ്രിസ്ബണ്‍: മാന്യതയ്ക്ക് നിറകയ്യടി നല്‍കി ക്രിക്കറ്റ് ലോകം. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സും തമ്മില്‍ നടന്ന ബിഗ് ബാഷ് ലീഗ് മല്‍സരത്തിനിടെയാണ് അപൂര്‍വ്വ സംഭവം. ഹീറ്റ്‌സ് താരം ജെയിംസ് പാറ്റിന്‍സണിന്റെ റണ്‍ ഔട്ട് അപ്പീലാണ് ക്രിക്കറ്റ് ലോകത്ത് അപൂര്‍വ്വമായത്.

ഹീറ്റ്‌സ് 92/6 എന്ന വിക്കറ്റ് നിലയില്‍ നില്‍ക്കുമ്പോള്‍ ജിമ്മി പിയേഴ്‌സണ്‍ എടുത്ത കട്ട് ഷോട്ടില്‍ ജെയിംസ് പാറ്റിന്‍സണ്‍ സിംഗിളിനായി ശ്രമിച്ചെങ്കിലും റണ്‍ ഔട്ടായി. ഇതോടെ ഫീല്‍ഡിങ് ടീം അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അംപയര്‍ തീരുമാനം തേഡ് അംപയറിന് വിട്ടു.തേഡ് അംപയര്‍ ഗ്രെഗ് ഡേവിഡ്‌സണിന്റെ തീരുമാന പ്രകാരം പാറ്റിന്‍സണ്‍ ഔട്ടായിരുന്നു. എന്നാല്‍, റീപ്ലേകളില്‍ പാറ്റിന്‍സണിന്റെ ബാറ്റ് ക്രീസില്‍ കയറി എന്നത് വ്യക്തമായിരുന്നു. ഇത് ഡഗ്ഗ് ഔട്ടിലിരുന്നിരുന്ന ബ്രിസ്‌ബെയ്ന്‍ കാപ്റ്റന്‍ ക്രിസ്‌ലിനിനെ വരെ പ്രകോപിതനാക്കി.

ഈ രംഗങ്ങള്‍ അരങ്ങേറുമ്പോള്‍ നിലവിലെ ചാംപ്യന്മാരായ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് എന്താണ് നടക്കുന്നതെന്ന് മനസിലാവാതെ ആശങ്കയിലായിരുന്നു.പിന്നീടാണ് ക്രിക്കറ്റ് ലോകത്ത് സമാനതകളില്ലാത്ത മാന്യതയുടെ മുഖമായി അഡ്‌ലെയ്ഡ് ടീം മാറിയത്. സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ കോളിന്‍ ഇന്‍ഗ്രാം ടീമംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം പുറത്താക്കപ്പെട്ട ബാറ്റസ്മാനെ തിരിച്ചു വിളിക്കണമെന്ന് അംപയറിനെ അറിയിക്കുകയായിരുന്നു.

തിരിച്ചെത്തിയ പാറ്റിന്‍സണ്‍ നാലു റണ്‍സ് നേടിയതിന് ശേഷം സ്റ്റംമ്പിങ്ങിലൂടെ ഔട്ടാവുകയായിരുന്നു. പാറ്റിന്‍സണിനെ തിരിച്ചു വിളിക്കാനുള്ള തീരുമാനം സഹതാരമായ ബെന്‍ ലോഫ്‌ലിങിന്റെതായിരുന്നു എന്നാണ് സ്‌ട്രൈക്കേഴ്‌സിന്റെ കാപ്റ്റന്‍ ഇന്‍ഗ്രാം പിന്നീട് പറഞ്ഞത്.ഇത് അപൂര്‍വ്വമായ രംഗമായിരുന്നു.




Next Story

RELATED STORIES

Share it