Cricket

16 പന്തില്‍ 44 റണ്‍സ്; ആറ് പന്തില്‍ ജയിക്കാന്‍ 30 റണ്‍സ്; അഖീല്‍ ഹുസെയ്‌ന്റെ പോരാട്ടം പാഴായി

മല്‍സരശേഷം ഹുസെയ്‌ന്റെ പോരാട്ടത്തെ ഇംഗ്ലണ്ട് താരങ്ങള്‍ അഭിനന്ദിച്ചു.

16 പന്തില്‍ 44 റണ്‍സ്; ആറ് പന്തില്‍ ജയിക്കാന്‍ 30 റണ്‍സ്; അഖീല്‍ ഹുസെയ്‌ന്റെ പോരാട്ടം പാഴായി
X


കിങ്സ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഒരു റണ്ണിന് കൈവിട്ട് വെസ്റ്റ്ഇന്‍ഡീസ്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച വെസ്റ്റ്ഇന്‍ഡീസ് ഒരു റണ്ണിന് തോല്‍വി അടിയറവയ്ക്കുകയായിരുന്നു. 28 പന്തില്‍ 44 റണ്‍സുമായി റൊമേരിയോ ഷെപ്പേര്‍ഡും 16 പന്തില്‍ 44 റണ്‍സെടുത്ത് അഖീല്‍ ഹുസെയ്‌നും പുറത്താവാതെ നിന്ന് പോരാടിയിട്ടും ഭാഗ്യം ഇംഗ്ലണ്ടിനെ തുണയ്ക്കുകയായിരുന്നു.


അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 30 റണ്‍സായിരുന്നു. ഈ ഓവറില്‍ അഖീല്‍ ഹുസെയ്ന്‍ രണ്ട് ഫോറും മൂന്ന് സിക്സും നേടി.ഇംഗ്ലണ്ടിനായി അവസാന ഓവര്‍ എറിഞ്ഞത് സാഖിബ് മുഹമ്മദായിരുന്നു. മൂന്ന് പന്തില്‍ വിന്‍ഡീസിന് ജയിക്കാന്‍ 20 റണ്‍സ് എന്ന അവസ്ഥയില്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സാണ് അഖീല്‍ നേടിയത്. ഒരു വൈഡിന്റെ രൂപത്തില്‍ ഒരു റണ്ണും ടീമിന് ലഭിച്ചു. ഒടുവില്‍ ഒരു റണ്ണിന് തോല്‍വി വഴങ്ങാനായിരുന്നു വെസ്റ്റ്ഇന്‍ഡീസിന്റെ വിധി. എട്ട് വിക്കറ്റിന് 98 റണ്‍സ് എന്ന നിലയില്‍ നിന്നാണ് കരീബിയന്‍സ് ഉയര്‍ത്തെഴുന്നേറ്റത്. മല്‍സരശേഷം ഹുസെയ്ന്റെ പോരാട്ടത്തെ ഇംഗ്ലണ്ട് താരങ്ങള്‍ അഭിനന്ദിച്ചു. അഞ്ച് മല്‍സരങ്ങളടങ്ങിയ ട്വന്റി പരമ്പര 1-1 എന്ന നിലയിലായി.






Next Story

RELATED STORIES

Share it