Feature

ഡ്യൂറന്റ് കപ്പ് സെപ്തംബറില്‍; സന്തോഷ് ട്രോഫി നവംബറില്‍; ഇന്ത്യയിലെ ആഭ്യന്തര ഫുട്‌ബോള്‍ മല്‍സരങ്ങളറിയാം

ഫൈനല്‍ റൗണ്ട് ജനുവരി അഞ്ച് മുതലും നടക്കും.

ഡ്യൂറന്റ് കപ്പ് സെപ്തംബറില്‍; സന്തോഷ് ട്രോഫി നവംബറില്‍; ഇന്ത്യയിലെ ആഭ്യന്തര ഫുട്‌ബോള്‍ മല്‍സരങ്ങളറിയാം
X


ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിലെ ആഭ്യന്തര മല്‍സരങ്ങള്‍ക്ക് അടുത്ത മാസത്തോടെ തുടക്കമാവും. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണുകളില്‍ നിരവധി ടൂര്‍ണമെന്റുകള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇക്കുറി എല്ലാ ടൂര്‍ണ്ണമെന്റുകളും നടത്താനാണ് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഡ്യൂറന്റ് കപ്പോടെയാണ് സീസണ് തുടക്കമാവുന്നത്.

സെപ്തംബര്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ടൂര്‍ണ്ണമെന്റ്.16 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. ഇവര്‍ നാല് ഗ്രൂപ്പുകളിലായി അണിനിരക്കും.കേരളാ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് സിയില്‍ ബെംഗളുരു എഫ് സി, ഇന്ത്യന്‍ നേവി, ഡെല്‍ഹി എഫ് സി എന്നിവര്‍ക്കൊപ്പം കളിക്കും.

നിലവിലെ ജേതാക്കളായ ഗോകുലം കേരളം, ഹൈദരാബാദ് എഫ് സി, ആര്‍മി റെഡ്, അസം റൈഫിള്‍സ് എഫ് സി എന്നിവര്‍ ഗ്രൂപ്പ് ഡിയില്‍ കളിക്കും. മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്, സിആര്‍പിഎഫ് എഫ് സി, ബെംഗളുരു യുനൈറ്റഡ്, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നിവര്‍ ഗ്രൂപ്പ് എയിലും ജെംഷദ്പൂര്‍ എഫ് സി, സുദേവാ ഡെല്‍ഹി, എഫ് സി ഗോവ, ആര്‍മി ഗ്രീന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയില്‍ കളിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ക്വാര്‍ട്ടറില്‍ കളിക്കും.


സന്തോഷ ട്രോഫിയുടെ സോണല്‍ മല്‍സരങ്ങള്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ അഞ്ചുവരെ നടക്കും.ഫൈനല്‍ റൗണ്ട് ജനുവരി അഞ്ച് മുതലും നടക്കും. സീനിയര്‍ വനിതാ ചാംപ്യന്‍ഷിപ്പ് നവംബര്‍ 10 മുതല്‍ 30 വരെ അരങ്ങേറും.


ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് നവംബര്‍ 19 ഓടെ തുടക്കമാവും . 2022 മാര്‍ച്ചില്‍ അവസാനിക്കും. കേരളാ ബ്ലാസ്‌റ്റേഴ്‌സ്, എടികെ മോഹന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ് സി, എഫ് സി ഗോവാ, മുംബൈ സിറ്റി, ബെംഗളുരു എഫ് സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡീഷാ എഫ് സി, എസ് സി ഈസ്റ്റ് ബെംഗാള്‍ എന്നിവരാണ് ഈ സീസണില്‍ ഐഎസ്എല്ലില്‍ മാറ്റുരയ്ക്കുക.


ഡിസംബര്‍ പകുതിയോടെ ഐ ലീഗിന് തുടക്കമാവും. ഇത്തവണ 13 ടീമുകള്‍ അണിനിരക്കും. സുദേവാ എഫ് സിയും ശ്രീനിധി എഫ് സിയുമാണ് പുതിയ ടീമുകള്‍. ഐസ്വാള്‍ എഫ് സി, ചെന്നൈ സിറ്റി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഗോകുലം കേരളാ, ഇന്ത്യന്‍ ആരോസ്, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്, നെരോക്കാ എഫ് സി, റയല്‍ കശ്മീര്‍, ട്രാവു എഫ് സി, പഞ്ചാബ് എഫ്‌സി എന്നിവരും യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തുന്ന ഒരു ടീമും ഇത്തവണ ഐലീഗില്‍ കളിക്കും.




Next Story

RELATED STORIES

Share it