Feature

ഗോണ്‍സാലോ റാമോസ് പറങ്കികളുടെ പുതിയ റൊണാള്‍ഡോ

1966ന് ശേഷം ആദ്യമായാണ് പോര്‍ച്ചുഗല്‍ നോക്കൗട്ട് സ്‌റ്റേജില്‍ നാലില്‍ കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്നത്.

ഗോണ്‍സാലോ റാമോസ് പറങ്കികളുടെ പുതിയ റൊണാള്‍ഡോ
X


ദോഹ: സ്വിറ്റ്‌സര്‍ലന്റിനെതിരായ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് ടീമിനെ ഇറക്കിയത് വമ്പന്‍ മാറ്റങ്ങളുമായിട്ടാണ്. ഒന്നാം നമ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്തിരുത്തി. റൊണാള്‍ഡോയ്ക്ക് പകരം ബെന്‍ഫിക്കയുടെ 21 കാരനായ ഗോണ്‍സാലോ റാമോസിനെ ആദ്യ ഇലവനില്‍ ഇറക്കി. ബ്രൂണോ ഫെര്‍ണാണ്ടസ്, ജാവോ ഫ്‌ളിക്‌സ് എന്നിവര്‍ നയിക്കുന്ന മുന്നേറ്റ നിരയിലേക്കായിരുന്നു റാമോസിന്റെ ലോകകപ്പ് അരങ്ങേറ്റം. സാന്റോസിന്റെയും പോര്‍ച്ചുഗലിന്റെയും പ്രതീക്ഷ തെറ്റിച്ചില്ല. പ്രതീക്ഷ വാനോളം. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച ടീം പെര്‍ഫോമന്‍സിനാണ് ലൂസെയ്ല്‍ സ്‌റ്റേഡിയം സാക്ഷിയായത്.



17ാം മിനിറ്റിലാണ് റാമോസിന്റെ ആദ്യ ഗോള്‍ വീണത്. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഇടങ്കാലന്‍ ഷോട്ടിലൂടെ ഒരു ഗോള്‍. ലോകകപ്പിലെ തന്നെ മികച്ച ഗോളായിരുന്നു. 51ാം മിനിറ്റില്‍ വലത് വിങില്‍ നിന്ന് ഡാലോയുടെ ക്രോസ് അനായാസം റാമോസ് വലയിലെത്തിച്ചു. 67ാം മിനിറ്റിലാണ് ഹാട്രിക്ക് ഗോള്‍ പിറന്നത്. ജാവോ ഫ്‌ളിക്‌സിന്റെ പാസ് സ്വീകരിച്ച റാമോസ് അനായാസം പന്ത് വലയിലെത്തിച്ചു. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഹാട്രിക്കാണ്. 2002 ലോകകപ്പില്‍ ജര്‍മ്മന്‍ താരം മിറോസ്ലാവ് ക്ലോസ്സിന് ശേഷം ഹാട്രിക്ക് നേടുന്ന ആദ്യ താരമാണ് റാമോസ്. 1990ന് ശേഷം പ്രീക്വാര്‍ട്ടറില്‍ ഹാട്രിക്ക് നേടുന്ന ആദ്യ താരവും നോക്കൗണ്ട് റൗണ്ടില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ പോര്‍ച്ചുഗ്രീസ് താരമെന്ന റെക്കോഡും റാമോസ് തന്റെ പേരിലാക്കി. 1966ന് ശേഷം ആദ്യമായാണ് പോര്‍ച്ചുഗല്‍ നോക്കൗട്ട് സ്‌റ്റേജില്‍ നാലില്‍ കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്നത്.










Next Story

RELATED STORIES

Share it