Feature

നെയ്മര്‍ ദി ഗ്രേറ്റ്‌

നെയ്മറിനും വേണം ഒരു ലോകകപ്പ്.ബ്രസീലിയന്‍ ഇതിഹാസമാവാന്‍.

നെയ്മര്‍ ദി ഗ്രേറ്റ്‌
X



ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഗോളുമായി കുതിക്കുകയാണ് മഞ്ഞപ്പടയുടെ സ്വന്തം നെയ്മര്‍ ജൂനിയര്‍. ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനായി തിളങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള താരം. പിഎസ്ജിയുടെ നിലവിലെ നമ്പര്‍ വണ്‍ താരം. നെയ്മറിന്റെ വിശേഷങ്ങള്‍ തീരുന്നില്ല. ടീമിന്റെ കരുത്താവുന്ന നെയ്മര്‍ ഇടയ്ക്ക് ടീമിന്റെ വില്ലനായിട്ടുമുണ്ട്. പരിക്ക് ഏറ്റവും കൂടുതല്‍ തിരിച്ചടി നല്‍കിയ ലോകത്തിലെ പ്രമുഖ താരങ്ങളില്‍ ഒരാളാണ് നെയ്മര്‍.വിവാദങ്ങളുടെ കളിതോഴാന്‍. കുരുത്തക്കേടിന്റെ ആശാന്‍. അതേ നെയ്മര്‍ വ്യത്യസ്തനാണ്. കാല്‍പ്പന്തുകളിലെ മാന്ത്രികന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍. പെനാല്‍റ്റിയെടുക്കാന്‍ ഇതിലും മിടുക്കന്‍ ലോക ഫുട്ബോളില്‍ തന്നെ വേറെയില്ല. ട്രിപ്പല്‍ങിലും താരത്തെ വെല്ലാന്‍ ആരുമില്ല. മാന്ത്രികകാലുകളാണ് നെയ്മറിന്.


30ലെത്തി നില്‍ക്കുന്ന നെയ്മര്‍ കഴിഞ്ഞ ഒഒക്ടോബറില്‍ ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഖത്തര്‍ ലോകകപ്പോടെ ദേശീയ ടീമില്‍ നിന്ന് വിരമിക്കുമെന്ന്. കാനറികളെ മാത്രമല്ല ലോകഫുട്ബോളിനെ തന്നെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു അത്. ബ്രസീല്‍ കോച്ച് ടീറ്റെയുമായി നെയ്മറിന് അത്ര സുഖകരമുള്ള ബന്ധമല്ല. ബ്രസീല്‍ നെയ്മറിനെ മുന്നില്‍കണ്ട് കളിക്കുന്ന ടീമല്ലെന്ന് ടീറ്റെ പറഞ്ഞിരുന്നു. ബ്രസീലിനായി 121 മല്‍സരങ്ങളില്‍ നിന്ന് 75 ഗോളുകള്‍ നേടിയ താരത്തിന് തന്റെ രാജ്യത്തും വേണ്ടത്ര പിന്തുണ ലഭിക്കാറില്ല. ഇപ്പോഴും ബ്രസീലുകാര്‍ നെയ്മറിന് ഇതിഹാസ താരമെന്ന പദവി നല്‍കിയിട്ടില്ല. റൊണാള്‍ഡോയ്ക്കും റൊണാള്‍ഡീഞ്ഞോയ്ക്കും നല്‍കിയ താരപരിവേഷവും മഞ്ഞപ്പടയുടെ രാജ്യക്കാര്‍ നെയ്മറിന് നല്‍കിയിട്ടില്ല. ഇതു തന്നെയാണ് ഈ ചെറുപ്രായത്തില്‍ ബ്രസീലിന്റെ ജെഴ്സി അഴിച്ചുവയ്ക്കാനുള്ള താരത്തിന്റെ പ്രഖ്യാപനത്തിന് പിന്നില്‍.ഇതിഹാസം താരമാവാന്‍ നെയ്മറിന്റെ നാട്ടില്‍ ലോകകപ്പ് തന്നെ വേണം.


ബാഴ്സയ്ക്കായും പിഎസ്ജിയ്ക്കായും ഒരു പോലെ തിളങ്ങിയ നെയ്മറിന് ഭാഗ്യം എന്നും അന്യം നില്‍ക്കുന്ന ഒന്നാണ്. പരിക്കുകളും വിവാദങ്ങളും കൂടപിറപ്പായ നെയ്മര്‍ നിലവില്‍ സംയമനത്തിന്റെ പാതയിലാണ്. അതേ നെയ്മറിന് ഒരു ലക്ഷ്യമേ ഉള്ളൂ. ബ്രസീലിനായി തനിക്ക് ലോകകപ്പ് നേടണം. അതേ ലോക ഫുട്ബോളില്‍ നിലവില്‍ ക്ലാസ്സിക്ക് ഫോമിലുള്ള നെയ്മര്‍ ബ്രസീലിനായി കിരീടം നേടുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.





Next Story

RELATED STORIES

Share it