Feature

യൂറോപ്പിലെ ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം ആര്‍ക്ക്? പാരിസില്‍ റയലും ലിവര്‍പൂളും ഇന്ന് ഇറങ്ങും

എഫ് എ കപ്പും കാരബാവോ കപ്പും നേടിയ ലിവര്‍പൂള്‍ സീസണിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

യൂറോപ്പിലെ ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം ആര്‍ക്ക്? പാരിസില്‍ റയലും ലിവര്‍പൂളും ഇന്ന് ഇറങ്ങും
X


യുവേഫാ ചാംപ്യന്‍സ് ലീഗ് കിരീട അവകാശിയെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം. പാരിസില്‍ ഇന്ന് അര്‍ദ്ധരാത്രി 12.30നാണ് ഫൈനല്‍. സ്പാനിഷ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം ഒരു പോയിന്റിന് നഷ്ടമായ ലിവര്‍പൂളുമാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. 2019ലാണ് അവസാനമായി ഇരുവരും ഏറ്റുമുട്ടിയത്. അന്ന് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ജയം റയലിനൊപ്പമായിരുന്നു. നിലവില്‍ ഇരുടീമിന്റെയും നിലവാരം ഒപ്പത്തിനൊപ്പമാണ്. 2019ലെ ലിവര്‍പൂളിനേക്കാള്‍ ടീം ഏറെ മെച്ചപ്പെട്ടു. പ്രീമിയര്‍ ലീഗ് കിരീടം കൈവിട്ട ചെമ്പടയ്ക്ക് ഈ കിരീടം അഭിമാനപോരാട്ടം കൂടിയാണ്. എഫ് എ കപ്പും കാരബാവോ കപ്പും നേടിയ ലിവര്‍പൂള്‍ സീസണിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.


14ാം ചാംപ്യന്‍സ് ലീഗ് കിരീടമാണ് റയല്‍ ലക്ഷ്യമിടുന്നത്. യൂറോപ്പ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ മല്‍സരം തീപ്പാറും. മല്‍സരങ്ങള്‍ സോണി നെറ്റ് വര്‍ക്കില്‍ കാണാം. ഇരുടീമിനും കാര്യമായ പരിക്കിന്റെ ഭീഷണിയില്ല. ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍, ലൂക്കാ മൊഡ്രിച്ച് എന്നിവരാണ് റയലിന്റെ പ്രധാന പ്രതീക്ഷകള്‍. സാദിയോ മാനെ, മുഹമ്മദ് സലാഹ് എന്നിവരാണ് ചെമ്പടയുടെ പ്രധാന പോരാളികള്‍.






Next Story

RELATED STORIES

Share it