Football

26 സെക്കന്റ് വീഡിയോ വൈറലായി; മഹ്‌റൂഫിനെ തേടി ലോകോത്തര താരങ്ങള്‍

കര്‍ണാടക അതിര്‍ത്തി പ്രദേശമായ കാസര്‍ക്കോട് ജില്ലയിലെ പരപ്പ ദേലംപാടി സ്വദേശി മഹ്‌റൂഫാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെയാകെ ഇഷ്ടതാരമായി മാറിയിരിക്കുന്നത്. ചെളിവെള്ളം നിറഞ്ഞ മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിന്റെ 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെയാണ് മഹ്‌റൂഫിനെ തേടി കടല്‍കടന്നും അംഗീകാരങ്ങളെത്തിയത്.

26 സെക്കന്റ് വീഡിയോ വൈറലായി; മഹ്‌റൂഫിനെ തേടി ലോകോത്തര താരങ്ങള്‍
X

കാസര്‍ഗോഡ്: കാല്‍പന്തുകളിയില്‍ മാസ്മരിക പ്രകടനം കാഴ്ചവയ്ക്കുന്ന 13കാരന്‍ ഇപ്പോള്‍ ലോകോത്തര താരങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ കാസര്‍ക്കോട് ജില്ലയിലെ പരപ്പ ദേലംപാടി സ്വദേശി മഹ്‌റൂഫാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെയാകെ ഇഷ്ടതാരമായി മാറിയിരിക്കുന്നത്. ചെളിവെള്ളം നിറഞ്ഞ മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിന്റെ 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെയാണ് മഹ്‌റൂഫിനെ തേടി കടല്‍കടന്നും അംഗീകാരങ്ങളെത്തിയത്. എതിരാളികളെ തന്ത്രപരമായി കബളിപ്പിച്ചും മികച്ച പാസുകള്‍ നല്‍കിയും സ്വന്തം ടീം ഗോള്‍വല ചലിപ്പിക്കുന്ന മഹ്‌റൂഫിന്റെ പ്രകടനമാണ് വീഡിയോയിലുള്ളത്.

വാട്‌സ്ആപ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലും നിമിഷനേരംകൊണ്ടാണ് പന്തടക്കവും ഡ്രിബ്ലിങ്ങും കൊണ്ട് മലയാളികളെ ഞെട്ടിച്ച മഹ്‌റൂഫിന്റെ പ്രകടനം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കേരളവും കടന്ന് വിദേശതാരങ്ങളുടെ വരെ കണ്ണുടക്കിയിരിക്കുകയാണ്. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ എഡ്വേഡ് ഹ്യൂം, ഹോളണ്ട് വാല്‍വിജിക് ക്ലബ് താരം ഹാന്‍സ് മുള്‍ഡര്‍ എന്നിവരാണ് വിഡിയോ കണ്ട ഉടന്‍ മഹ്‌റൂഫിനെക്കുറിച്ച് കൂടുതല്‍ അറിയാനും അഭിനന്ദിക്കാനും മുന്നോട്ടുവന്നത്. വീഡിയോ പങ്കുവച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും മഹ്‌റൂഫിന് അഭിനന്ദനവുമായി രംഗത്തെത്തി. മികച്ച കഴിവുള്ള കുട്ടിയാണ് മഹ്‌റൂഫ് എന്നും കൂടുതല്‍ പരിശീലനം നല്‍കി അത് വളര്‍ത്തിയെടുക്കുന്നതിന് ക്ലബ്ബുകള്‍ മുന്നോട്ടുവരണമെന്നും കെബിഎഫ്‌സി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it