Football

ഖത്തര്‍ ലോകകപ്പിന് 48 ടീമുകള്‍; മനോഹാരിത നഷ്ടപ്പെടുമെന്ന് സാവി

രണ്ടു വര്‍ഷം കൊണ്ട് 48 ടീമുകള്‍ക്ക് കളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ഖത്തറിന് കഴിയില്ലെന്നാണ് തന്റെ വിശ്വാസമെന്നും ഖത്തര്‍ ലോകകപ്പിന്റെ പ്രചാരകരില്‍ ഒരാളായ സാവി പറയുന്നു

ഖത്തര്‍ ലോകകപ്പിന് 48 ടീമുകള്‍; മനോഹാരിത നഷ്ടപ്പെടുമെന്ന് സാവി
X

ഖത്തര്‍: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളെ പങ്കെടുപ്പിക്കാനുള്ള ഫിഫയുടെ തീരുമാനം ലോകകപ്പിന്റെ മനോഹാരിത നഷ്ടപ്പെടുത്തുമെന്ന് ഇതിഹാസ താരമായ സ്‌പെയിനിന്റെ സാവി ഹെര്‍ണാണ്ടസ്. നിലവില്‍ 32 ടീമുകളെ പങ്കെടുപ്പിച്ച് നടത്താനുള്ള അവകാശമാണ് ഖത്തര്‍ നേടിയത്. ഇത് 48 ആക്കുന്നത് ലോകകപ്പിന്റെ നിറം കെടുത്തുകയേ ഉള്ളൂ. 32 ടീമുകള്‍ക്കായുള്ള മുന്നൊരുക്കങ്ങളാണ് തുടരുന്നത്. രണ്ടു വര്‍ഷം കൊണ്ട് 48 ടീമുകള്‍ക്ക് കളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ഖത്തറിന് കഴിയില്ലെന്നാണ് തന്റെ വിശ്വാസമെന്നും ഖത്തര്‍ ലോകകപ്പിന്റെ പ്രചാരകരില്‍ ഒരാളായ സാവി പറയുന്നു. 2010ലാണ് ലോകകപ്പിനായുള്ള അവകാശം നേടിയത്. തുടര്‍ന്ന് 10 വര്‍ഷം അതിനുള്ള ഒരുക്കങ്ങള്‍ നടത്തി. ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് സൗകര്യങ്ങള്‍ നടത്തിയാല്‍ അത് ലോകകപ്പിന്റെ ഫിനിഷിങിനെ ബാധിക്കും. 48 ടീമുകള്‍ മല്‍സരിക്കുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും ഖത്തര്‍ ടീമിനായി കളിക്കുന്ന സാവി പറഞ്ഞു. കഴിഞ്ഞ ഏഷ്യാ കപ്പ് ഖത്തര്‍ നേടുമെന്ന് പ്രവചിച്ച താരമാണ് സാവി. 48 ടീമുകള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ജൂണില്‍ പ്രഖ്യാപിക്കുമെന്ന് ഫിഫ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 48 ടീമുകള്‍ക്ക് പങ്കെടുക്കാമെന്നാണ് ഫിഫയുടെ പഠനം വ്യക്തമാക്കിയത്. ഖത്തറും അനുകൂല നിലപാട് അറിയിച്ചിരുന്നു. 48 ടീമുകള്‍ പങ്കെടുക്കണമെങ്കില്‍ അയല്‍രാജ്യങ്ങളില്‍ കൂടി വേദി വേണമെന്നാണ് ഫിഫയുടെ തീരുമാനം. ഇതിനായി അയല്‍രാജ്യങ്ങളുമായുള്ള ഖത്തറിന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കലാണ് ഫിഫയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ബാഴ്‌സലോണ മുന്‍ താരമായ സാവി അവിടെനിന്നു രാജിവച്ചാണ് ഖത്തറില്‍ കളിക്കുന്നത്. സ്‌പെയിന്‍ ലോകകപ്പ് നേടിയപ്പോള്‍ സാവിയായിരുന്നു ക്യാപ്റ്റന്‍.



Next Story

RELATED STORIES

Share it