Football

'900'; ഗോള്‍ മജീഷ്യന്‍ ക്രിസ്റ്റിയാനോ; ലോക ഫുട്‌ബോളില്‍ പുതുചരിത്രം

ക്ലബ്ബ് കരിയറില്‍ 1025 കളിയില്‍ 769 ഗോള്‍ നേടി

900; ഗോള്‍ മജീഷ്യന്‍ ക്രിസ്റ്റിയാനോ; ലോക ഫുട്‌ബോളില്‍ പുതുചരിത്രം
X

ലിസ്ബണ്‍: ഫുട്‌ബോളിലെ എല്ലാ റെക്കോഡുകളും ക്രിസ്റ്റിയാനോയ്ക്ക് മുന്നില്‍ വഴിമാറുന്നത് തുടരുന്നു. ലോക ഫുട്‌ബോളിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനായ പോര്‍ച്ചുഗല്‍ ഇതിഹാസം ഇന്ന് മറ്റൊരു അപൂര്‍വ്വ നേട്ടം കൂടി സ്വന്തമാക്കി. 900 ഗോളുകള്‍ എന്ന മാന്ത്രികസംഖ്യയില്‍ അദ്ദേഹം എത്തി. യുവേഫാ നാഷന്‍സ് ലീഗില്‍ ഇന്ന് സ്‌കോര്‍ ചെയ്തതോടെയാണ് തന്റെ കരിയര്‍ ഗോളുകളുടെ എണ്ണം റൊണാള്‍ഡോ 900 ആക്കിയത്. വ്യാഴാഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാഴികക്കല്ല് പിന്നിട്ടത്. മല്‍സരത്തില്‍ 2-1ന് പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി. ക്രൊയേഷ്യക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോയ്ക്ക് 1235 കളിയില്‍ 899 ഗോളുണ്ടായിരുന്നു.

ക്ലബ്ബ് കരിയറില്‍ 1025 കളിയില്‍ 769 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ രാജ്യത്തിനായി 211 കളിയില്‍ 131 ഗോളുമായാണ് 900 ത്തിലെത്തിയത്.പ്രായം 39ലെത്തിയിട്ടും റോണോയുടെ ഗോള്‍ ദാഹം തീരുന്നില്ല എന്നതിന് ഉദാഹരമാണ് ഈ നേട്ടം.

ക്ലബ്ബ് കരിയറില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ (അഞ്ച് ഗോള്‍), മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് (172), റയല്‍ മഡ്രിഡ് (450), യുവന്റസ് (101),അല്‍ നസര്‍് (68) എന്നിങ്ങനെയാണ് ഗോള്‍ കണക്ക്. 2002-ലാണ് ക്രിസ്റ്റ്യാനോ പ്രൊഫഷണല്‍ ഫുട്‌ബോളിലെത്തിയത്.










Next Story

RELATED STORIES

Share it