- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച് ബേണ്‍മൗത്ത്; ലിവര്‍പൂള്‍ ഒന്നില്‍

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. എഎഫ്‌സി ബേണ്‍മൗത്തിനോട് 2-1നാണ് സിറ്റി പരാജയപ്പെട്ടത്.ചരിത്രത്തില്‍ ആദ്യമായാണ് ബേണ്‍മൗത്ത് സിറ്റിയെ പരാജയപ്പെടുത്തുന്നത്. ഒമ്പതാം മിനിറ്റില്‍ സെമേനെയോ, 64ാം മിനിറ്റില്‍ എവാനിലസണ്‍ എന്നിവരാണ് ബേണ്‍മൗത്തിനായി സ്‌കോര്‍ ചെയ്തത്. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് കെര്‍കെസാണ്. സിറ്റിയുടെ ഏക ഗോള്‍ ഗവര്‍ഡിയോളിന്റെ വക 82ാം മിനിറ്റിലാണ്. കരുത്തരായ സിറ്റിയെ പ്രതിരോധപൂട്ടില്‍ ബേണ്‍മൗത്ത് തളയ്ക്കുകയായിരുന്നു. ആദ്യപകുതിയില്‍ സിറ്റിയെ പൂര്‍ണ്ണമായും പിടിച്ചുകെട്ടാന്‍ ബേണ്‍മൗത്തിനായി.
ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണലും പരാജയപ്പെട്ടു. ന്യുകാസില്‍ യുനൈറ്റഡിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണലിന്റെ പരാജയം. മറ്റൊരു മല്‍സരത്തില്‍ ബ്രിങ്ടണെ 2-1ന് വീഴ്ത്തി ലിവര്‍പൂള്‍ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി.ആന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തില്‍ ലീഡെടുത്തത് ബ്രിങ്ടണ്‍ ആയിരുന്നു. രണ്ടാം പകുതിയിലാണ് ചെമ്പട ഫോമിലേക്കുകയര്‍ന്നത്. ഗാക്‌പോ, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തവര്‍.
RELATED STORIES
കന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMTവിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTഒന്നര വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തില്‍ കുഴിച്ചിട്ട...
28 Jun 2025 1:55 PM GMTപതിമൂന്നുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന് 30 വര്‍ഷം കഠിന തടവ്
28 Jun 2025 1:46 PM GMTഏഴുവയസുകാരനെ പീഡിപ്പിച്ച നൃത്താധ്യാപകന് 52 വര്‍ഷം കഠിനതടവ്
28 Jun 2025 1:40 PM GMT