Football

കൊറോണ: ഇന്ത്യയില്‍ ഫുട്‌ബോള്‍ സീസണിന് വിരാമിട്ട് എഐഎഫ്എഫ്

കൊറോണ: ഇന്ത്യയില്‍ ഫുട്‌ബോള്‍ സീസണിന് വിരാമിട്ട് എഐഎഫ്എഫ്
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ ലീഗ് ഫുട്‌ബോളിന്റെ ഈ സീസണിന് അവസാനമിട്ട് എഐഎഫ്എഫ്. ഇന്ത്യയില്‍ കൊറോണ വ്യാപനം തുടരുന്നതിനാല്‍ എഐഎഫ്എഫിന്റെ കീഴിലെ ഈ സീസണിലെ എല്ലാ മല്‍സരങ്ങളും ഉപേക്ഷിച്ചെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. നേരത്തേ ഫെഡറേഷന്റെ ലീഗ് കമ്മിറ്റി നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഇവ ഫെഡറേഷന്‍ അംഗീകരിക്കുകയായിരുന്നു. മോഹന്‍ ബഗാനെ ഐ ലീഗ് ചാംപ്യന്‍മാരായി ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ബാക്കിയുള്ള സ്ഥാനക്കാര്‍ക്ക് സമ്മാന തുക തുല്യമായി നല്‍കും. എന്നാല്‍ ഈ നീക്കത്തിനെതിരേ ഈസ്റ്റ് ബംഗാള്‍ രംഗത്തെത്തിയിരുന്നു. ഈ സീസണില്‍ ക്ലബ്ബുകളെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തുകയില്ല. രണ്ടാം ഡിവിഷനിലെ മികച്ച ക്ലബ്ബുകളെ ഒന്നാം ഡിവിഷനിലേക്കെടുക്കുന്ന നടപടി ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് ആലോചിച്ച് നടപ്പാക്കും. ഇതിനായി ചെറിയ ടൂര്‍ണമെന്റുകള്‍ നടപ്പാക്കാനും ഫെഡറേഷന് ആലോചനയുണ്ട്. ഐ ലീഗ്, യൂത്ത് ലീഗ്, സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗ് എന്നിവയാണ് ഉപേക്ഷിച്ചത്.


Next Story

RELATED STORIES

Share it