Football

ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് 2022 വരെ തുടരും

2019ലാണ് മുന്‍ ക്രൊയേഷ്യന്‍ കോച്ച് ഇന്ത്യയുടെ ചുമതലയേറ്റെടുത്തത്.

ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് 2022 വരെ തുടരും
X


ഡല്‍ഹി: ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെ കരാര്‍ 2022 വരെ നീട്ടാന്‍ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു.2022 സെപ്തംബര്‍ വരെയാണ് കരാര്‍. എഎഫ്‌സി ഏഷ്യന്‍ കപ്പിന് (ചൈന 2023) ഇന്ത്യ യോഗ്യത നേടുക എന്നതാണ് സ്റ്റിമാച്ചിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിന് മുന്നോടിയായാണ് കോച്ചിനെ നിലനിര്‍ത്തിയത്. യോഗ്യത നേടുന്ന പക്ഷം കോച്ചിന്റെ കരാര്‍ നീട്ടും. അടുത്ത വര്‍ഷം ഫെബ്രുവരി മുതലാണ് എഎഫ്‌സി കപ്പിനായുള്ള യോഗ്യതാ മല്‍സരങ്ങള്‍ തുടരുക. 2019ലാണ് മുന്‍ ക്രൊയേഷ്യന്‍ കോച്ച് ഇന്ത്യയുടെ ചുമതലയേറ്റെടുത്തത്.




Next Story

RELATED STORIES

Share it