Football

ചരിത്രം കുറിച്ച് അല്‍ ഐന്‍ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍

ഇന്നലെ ക്ലബ്ബ് ലോകകപ്പിന്റെ സെമിയില്‍ കോപ്പ ലിബര്‍ട്ടഡോറസ് ചാംപ്യന്മാരായ റിവര്‍ പ്ലേറ്റിനെയാണ് അല്‍ഐന്‍ തോല്‍പ്പിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അല്‍ ഐന്റെ വിജയം.

ചരിത്രം കുറിച്ച് അല്‍ ഐന്‍  ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍
X

അല്‍ ഐന്‍: ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പില്‍ ചരിത്രം കുറിച്ച് അല്‍ഐന്‍ ഫൈനലില്‍. ആതിഥേയരായത് കൊണ്ടുമാത്രമാണ് ക്ലബ്ബ് ലോകകപ്പിന് ടീമിന് യോഗ്യത ലഭിച്ചത്. എന്നാല്‍ അട്ടിമറികളിലൂടെ അല്‍ഐന്‍ ഫൈനല്‍ വരെ എത്തുമെന്ന് ആരും കരുതിക്കാണില്ല. ഇന്നലെ ക്ലബ്ബ് ലോകകപ്പിന്റെ സെമിയില്‍ കോപ്പ ലിബര്‍ട്ടഡോറസ് ചാംപ്യന്മാരായ റിവര്‍ പ്ലേറ്റിനെയാണ് അല്‍ഐന്‍ തോല്‍പ്പിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അല്‍ ഐന്റെ വിജയം.

കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ മഴ ആയിരുന്നു. ആദ്യ പതിമൂന്ന് മിനിറ്റിനകം മൂന്ന് ഗോളുകള്‍. ആദ്യ മൂന്നാം മിനിറ്റില്‍ ബെര്‍ഗിന്റെ ഗോളില്‍ അല്‍ ഐന്‍ മുന്നില്‍. പക്ഷെ തിരിച്ചടിച്ച റിവര്‍ പ്ലേറ്റ് 13 മിനിറ്റ് കഴിയുമ്പോള്‍ 2-1ന് മുന്നിലായി. ബോറെയുടെ ഇരട്ട ഗോളുകള്‍ ആയിരുന്നു റിവര്‍ പ്ലേറ്റിനെ മുന്നിലെത്തിച്ചത്. കളിയുടെ രണ്ടാം പകുതിയില്‍ കായിയോ അല്‍ ഐനിനായി സമനില ഗോള്‍ നേടി. പിന്നീട് കളി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എത്തുകയും 5-4ന് പെനാല്‍റ്റി വിജയിച്ച് അല്‍ഐന്‍ ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച ബൊക്ക ജൂനിയേഴ്‌സിനെ തോല്‍പ്പിച്ച് ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിയ റിവര്‍ പ്ലേറ്റ് ഫൈനലില്‍ എത്തുമെന്ന് തന്നെയായിരുന്നു ഫുട്‌ബോള്‍ ലോകം കരുതിയത്. ക്ലബ്ബ് ലോകകപ്പില്‍ അല്‍ ഐന്റെ മൂന്നാം ജയമാണിത്. നേരത്തെ ഓഷ്യാന ചാംപ്യന്‍സിനെയും, അതു കഴിഞ്ഞ് ആഫ്രിക്കന്‍ ചാംപ്യന്‍സിനെയും അല്‍ ഐന്‍ തോല്‍പ്പിച്ചിരുന്നു.




Next Story

RELATED STORIES

Share it