- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അള്ജീരിയ മോറോക്കോയെ പരാജയപ്പെടുത്തി; ഫലസ്തീന് പതാകയുമേന്തി താരങ്ങളുടെ ആഘോഷം
ഖത്തറിലെ അല് തുമാമ സ്റ്റേഡിയത്തില് നടന്ന ക്വാര്ട്ടര് ഫൈനല് മത്സരം രണ്ടാം പകുതിയില് രണ്ട് ഉത്തരാഫ്രിക്കന് ടീമുകളും സമനിലയിലായതോടെയാണ് മല്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ദോഹ: ഇന്നലെ നടന്ന ഫിഫ അറബ് കപ്പ് ഫുട്ബോളില് മൊറോക്കോയെ പെനാല്റ്റി ഷൂട്ടൗട്ടില് 5-3ന് തകര്ത്ത് അള്ജീരിയ സെമിഫൈനല് ഉറപ്പിച്ചു. ഖത്തറിലെ അല് തുമാമ സ്റ്റേഡിയത്തില് നടന്ന ക്വാര്ട്ടര് ഫൈനല് മത്സരം രണ്ടാം പകുതിയില് രണ്ട് ഉത്തരാഫ്രിക്കന് ടീമുകളും സമനിലയിലായതോടെയാണ് മല്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
Congratulations to Algeria on their quarter final victory against Morocco, with players raising the Palestine flag in their celebrations 🇩🇿 🇵🇸 #ArabCup2021 pic.twitter.com/neUg0mWEzE
— FC PALESTINA (@fc_palestina) December 12, 2021
എക്സ്ട്രാ ടൈമില് 40 വാര അകലെ നിന്ന് യൂസഫ് ബെലൈലി അള്ജീരിയയ്ക്ക് ലീഡ് നല്കിയെങ്കിലും 111ാം മിനിറ്റില് മൊറോക്കോയ്ക്കായി ബദര് ബെനൗന് നേടിയ ഗോളോടെ മല്സരം പൈനാല്റ്റിയിലേക്ക് കടയ്ക്കുകയായിരുന്നു.
ഷൂട്ടൗട്ടിന് ശേഷം റഫറിയുടെ അവസാന വിസില് മുഴങ്ങിയതോടെ അള്ജീരിയന് കളിക്കാര് അവരുടെ ദേശീയ പതാകയുമായി മാത്രമല്ല, പലസ്തീന് പതാകകളും കുഫിയകളും ഉയര്ത്തിയാണ് ഫലസ്തീന് ലക്ഷ്യത്തോടുള്ള തങ്ങളുടെ ദീര്ഘകാല ഐക്യദാര്ഢ്യം പ്രകടിപ്പിച്ചത്.
احتفال لاعبين الجزائر ورفع علم فلسطين 🇵🇸🇩🇿#الجزائر_المغرب pic.twitter.com/l3T4Ylely8
— محمد الجبور 𓂆 (@mohammed_jbour) December 11, 2021
കഴിഞ്ഞ വര്ഷം ഇസ്രയേലുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്ന കരാര് ഒപ്പിട്ടതിനു പിന്നാലെ അയല്ക്കാരായ അള്ജീരിയക്കും മോറോക്കോയ്ക്കുമിടയില് വര്ദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്ഷങ്ങള്ക്കിടയിലാണ് മല്സരം നടന്നത്. മൊറോക്കോയുടെ വിവാദപരമായ സാധാരണവല്ക്കരണ നീക്കത്തെ അള്ജീരിയ ശക്തമായി എതിര്ത്തുവരികയാണ്. യുഎഇയെ 5-0ന് തകര്ത്ത അള്ജീരിയ സെമിയില് ആതിഥേയരായ ഖത്തറിനെ നേരിടും. ടുണീഷ്യയും ഈജിപ്തും തമ്മിലാണ് മറ്റൊരു മത്സരം.
RELATED STORIES
'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില് മദ്യത്തില് ബാറ്ററി വെള്ളം ചേര്ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMT