Football

അല്‍മാഡ ഗോളില്‍ അര്‍ജന്റീന; ലോകകപ്പ് യോഗ്യതയ്ക്കരികെ വാമോസ്; ഉറുഗ്വെയും വീണു

അല്‍മാഡ ഗോളില്‍ അര്‍ജന്റീന; ലോകകപ്പ് യോഗ്യതയ്ക്കരികെ വാമോസ്; ഉറുഗ്വെയും വീണു
X

ബ്യൂണസ്‌ഐറിസ്: 2026 ലോകകപ്പ് യോഗ്യതയ്ക്കരികെ അര്‍ജന്റീന. ഇന്ന് നടന്ന ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത മല്‍സരത്തില്‍ അര്‍ജന്റീന ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ ടീം 68ാം മിനിറ്റില്‍ അല്‍മാഡയുടെ ഗോളിലാണ് ജയിച്ചത്. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ നിക്കോ ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് പുറത്തായിരുന്നു. ഉറുഗ്വെയുടെ നഹിറ്റന്‍ നാന്‍സിനെതിരായ ഫൗളിന്റെ പേരിലായിരുന്നു നടപടി. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതയ്ക്ക് ഒരു പോയിന്റ് കൂടി വേണം. ബ്രസീലിനെതിരെ ചൊവ്വാഴ്ച നടക്കുന്ന മല്‍സരത്തില്‍ ജയിച്ച് വാമോസ് ലോകകപ്പ് യോഗ്യത ഉറപ്പിക്കാനുള്ള ലക്ഷ്യത്തിലാണ്. ലാറ്റിന്‍ അമേരിക്കയില്‍ പോയിന്റ് നിലയില്‍ ഇക്വഡോര്‍ രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാം സ്ഥാനത്തുമാണ്. ഉറുഗ്വെ നാലാം സ്ഥാനത്തും പരാഗ്വെ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. കൊളംബിയയാണ് ആറാം സ്ഥാനത്ത്.




Next Story

RELATED STORIES

Share it