- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത റൗണ്ടില്‍ തോല്‍വി; പരാഗ്വെയ്ക്ക് മുന്നില്‍ കാലിടറി

അസുന്‍സിയോണ്‍: ലോകകപ്പ് യോഗ്യത റൗണ്ടില്‍ കരുത്തരായ അര്‍ജന്റീന പരാഗ്വെയോട് പരാജയപെട്ടു. പരാഗ്വെയിലെ ഡിഫെന്‍സോറസ് ഡെല്‍ ചാക്കോ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ 2-1 നാണ് പരാഗ്വെ പരാജയപ്പെടുത്തിയത്. അര്‍ജന്റീനയ്ക്ക് വേണ്ടി ലൗട്ടാരോ മാര്‍ട്ടിനെസ് ആദ്യം ഗോള്‍ നേടി ലീഡ് ഉയര്‍ത്തിയിരുന്നു. യുവ താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലാണ് അദ്ദേഹം അത് നേടിയത്.ലീഡ് ഉയര്‍ത്തിയെങ്കിലും മിനിട്ടുകള്‍ക്കകം പരാഗ്വെ തിരിച്ചടിച്ചു. 19-ാം മിനിറ്റില്‍ അന്റോണിയോ സനാബ്രിയയാണ് സമനില ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അവര്‍ ഒമര്‍ അല്‍ഡെറെറ്റ് എടുത്ത ഫ്രീകിക്കിലൂടെ വിജയ ഗോളും നേടി.
മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയിരുന്നത് അര്‍ജന്റീന തന്നെയായിരുന്നു. 77 ശതമാനവും പൊസഷന്‍ അവരുടെ കൈയില്‍ ആയിരുന്നെങ്കിലും മത്സരം വിജയിക്കാനോ സമനില ഗോള്‍ കണ്ടെത്താനോ താരങ്ങള്‍ക്ക് സാധിച്ചില്ല. ഒരുപാട് മികച്ച മുന്നേറ്റങ്ങള്‍ക്ക് അര്‍ജന്റീന ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. 650 പാസുകള്‍ അര്‍ജന്റീന നല്കിയപ്പോള് വെറും 184 പാസുകള്‍ മാത്രമാണ് പരാഗ്വെ മത്സരത്തില്‍ നടത്തിയത്. ഇതുവരെയുള്ള യോഗ്യതാ പോരാട്ടങ്ങളില്‍ ഏഴ് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 22 പോയിന്റോടെ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്.
RELATED STORIES
നിലമ്പൂരില്‍ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും
23 Jun 2025 1:58 AM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMT