Football

മെസിയില്ലാത്ത അര്‍ജന്റീനയെ തകര്‍ക്കും; റഫീനയ്ക്ക് മെസിയുടെ മറുപടി; ഞങ്ങള്‍ ഫുട്‌ബോളിലൂടെയാണ് സംസാരിക്കുക

മെസിയില്ലാത്ത അര്‍ജന്റീനയെ തകര്‍ക്കും; റഫീനയ്ക്ക് മെസിയുടെ മറുപടി; ഞങ്ങള്‍ ഫുട്‌ബോളിലൂടെയാണ് സംസാരിക്കുക
X

ബ്യൂണസ് ഐറിസ്: ലോകം ഒന്നടങ്കം കാത്തിരുന്ന പോരാട്ടമായിരുന്നു കഴിഞ്ഞ ദിവസം ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ നടന്നത്. ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടിയപ്പോള്‍ ലോക ചാംപ്യന്‍മാരായ അര്‍ജന്റീന 4-1ന് കാനറികളെ തകര്‍ത്തിരുന്നു. മല്‍സരത്തിന് മുമ്പും കളത്തിലും ശേഷവും ഇരുടീമും ആരാധകരും തമ്മിലുള്ള വാക്ക്‌പോര് രൂക്ഷമായി തുടരുകയാണ്. ലയണല്‍ മെസിയില്ലാത്ത അര്‍ജന്റീനയെ ഞങ്ങള്‍ തകര്‍ക്കുമെന്നായിരുന്നു മല്‍സരത്തിന് മുമ്പ് ബ്രസീലിന്റെ ബാഴ്‌സലോണ താരം റഫീന പറഞ്ഞത്.

എന്നാല്‍ ഇതിനുള്ള മറുപടിയുമായി സാക്ഷാല്‍ മെസി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഞങ്ങള്‍ വാക്കുകളിലൂടെയല്ല മറുപടി നല്‍കുകയെന്നും ഫുട്‌ബോളിലൂടെയാണ് സംസാരിക്കുകയെന്നും താരം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് റഫീനയക്ക് മറുപടിയുമായി മെസി എത്തിയത്. പിച്ചില്‍ പ്രകടനം നടത്തിയാണ് ഞങ്ങള്‍ മറുപടി പറയുക. അര്‍ജന്റീനക്ക് കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും വിജയം നല്‍കിയ ടീമിനെ അദ്ദേഹം അഭിനന്ദിച്ചു. അകത്തും പുറത്തും എവിടെയായാലും ഫുട്‌ബോളിലൂടെയാണ് അര്‍ജന്റീന മറുപടി നല്‍കുക- മെസി പറഞ്ഞു. പരിക്കിനെ തുടര്‍ന്ന് താരം വാമോസിനായി കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും കളിച്ചിരുന്നില്ല. മെസിയുടെ അഭാവത്തിലും ടീം മികച്ച പ്രകടനം നടത്തി ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു.




Next Story

RELATED STORIES

Share it